ആരാധകനെ വേദിയിലേക്ക് വിളിച്ച് കെട്ടിപിടിച്ച് നാനി; കേരളത്തിൽ നിന്നുമുള്ള വീഡിയോ വയറലാവുന്നു..!! | Nanis Fan Pitches Film Script At Event

Nanis Fan Pitches Film Script At Event : തെന്നിന്ത്യൻ നായകൻ നാനിയുടെ കേരളത്തിൽ നിന്നുള്ള ഒരു കിടിലൻ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആകുന്നത്. നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത്തെ സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. നാനി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ എന്നും ശ്രദ്ദേയമാവാറുണ്ട്. കൂടുതൽ മൂല്യമുള്ള ചിത്രങ്ങളാണ് തരാം എപ്പോഴും തിരഞ്ഞെടുക്കുന്നത്.

ആരാധകനെ വേദിയിലേക്ക് വിളിച്ച് കെട്ടിപിടിച്ച് നാനി

ഹിറ്റ് 3 യുടെ പ്രമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവർത്തകർ കേരളത്തിൽ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വേദിയിൽ ഉണ്ടായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. നാനിക്കൊപ്പം സിനിമ ചെയ്യണം എന്ന അതിയായ ആഗ്രഹം ഒരു ആരാധകൻ പറയുകയാണ്. തുടർന്ന് നാനി വേദിയിലേക്ക് ഇദ്ദേഹത്തെ വിളിക്കുകയും സ്ക്രിപ്റ്റിന്റെ സിനോപ്സിസ് വാങ്ങിക്കുകയുമാണ്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Ads

Advertisement

കേരളത്തിൽ നിന്നുമുള്ള വീഡിയോ വയറലാവുന്നു.

സ്ക്രിപ്റ്റ് സമയംപോലെ വായിക്കാണമെന്ന് നാനി ആരാധകനോട് പറയുന്നു. താങ്കളുടെ സിനിമയോടുള്ള ആഗ്രഹം നിങ്ങളെ കെട്ടിപ്പിടിച്ചപ്പോൾ ആ ഹൃദയമിടിപ്പിൽ നിന്നും മനസ്സിലായെന്നും അതിയായ ആഗ്രഹം നിങ്ങളെ വിജയത്തിൽ എത്തിക്കുമെന്നും നാനി പറഞ്ഞു. ഇതോടെ വീഡിയോയ്ക്ക് താഴെ നാനിയോടുള്ള സ്നേഹം പങ്കുവച്ച് നിരവധി പേർ എത്തി. ഏറെ സന്തോഷവും അഭിമാനവും തോന്നുന്നതായിരുന്നു വീഡിയോ.

അതേസമയം നാനിയുടെ ഹിറ്റ് 3 മെയ് ഒന്നിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. Nanis Fan Pitches Film Script At Event

actor naniNanis Fan Pitches Film Script At Eventnew movie