ഇത് ഒരു സ്പൂൺ മുടിയിൽ തേക്കൂ.. ചിരട്ട ഉണ്ടെങ്കിൽ മിനിറ്റുകൾ കൊണ്ട് മുടി കട്ടകറുപ്പാകും.!! അകാലനര വരില്ല; മുടി തഴച്ച് വളരും.!! | Natural Hair Dye Using Coconut Shell

Natural Hair Dye Using Coconut Shell : നരച്ച മുടി കറുപ്പിക്കാനായി ഹെയർ ഡൈ ഉപയോഗിക്കുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. സ്ഥിരമായി കെമിക്കൽ അടങ്ങിയ ഹെയർ ഡൈ മുടികളിൽ ഉപയോഗിക്കുന്നത് പലരീതിയിലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കാം. അത്തരം സാഹചര്യങ്ങളിൽ കറിവേപ്പിലയും ചിരട്ടയും ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ഒരു നാച്ചുറൽ ഹെയർ ഡൈ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി

മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചിരട്ട നാലു മുതൽ അഞ്ചെണ്ണം വരെ, കറിവേപ്പില ഒരുപിടി നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയെടുത്തത്, ആവണക്കെണ്ണ ഒരു ടീസ്പൂൺ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച കറിവേപ്പില കുറച്ചുനേരം വെയിലത്ത് വെള്ളം പോകാനായി വയ്ക്കണം. അതുപോലെ ചിരട്ടയിലും വെള്ളമൊന്നും

ഇല്ലാതെ ഇരിക്കാനായി കുറച്ചുനേരം വെയിലത്ത് വെച്ച് ഉണക്കിയെടുക്കുന്നത് നല്ലതാണ്. ശേഷം എടുത്തുവച്ച കറിവേപ്പില ചിരട്ടയുടെ അകത്തേക്ക് ഇട്ട് ഒരു തിരി അതിനകത്ത് കത്തിച്ചു വയ്ക്കുക. തിരി കെടാതിരിക്കാൻ മറ്റൊരു ചിരട്ട കൂടി അതിലേക്ക് അടച്ച് വയ്ക്കാവുന്നതാണ്. ചിരട്ടയും കറിവേപ്പിലയും മുഴുവനായി കത്തി ചൂടാറിയ ശേഷം അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. മിക്സിയുടെ ജാറിലിട്ട് ചിരട്ടയുടെ പൊടി നല്ലതുപോലെ പൊടിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിലേക്ക് പൊടിച്ചു വെച്ച പൊടി ഇടുക.

അതിലേക്ക് ആവണക്കെണ്ണ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാവുന്നതാണ്. ചിരട്ട കരിക്കുമ്പോൾ കൂടുതൽ പൊടി ലഭിക്കുകയാണെങ്കിൽ ബാക്കി ഒരു കുപ്പിയിലിട്ട് സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. പിറ്റേദിവസം ഈയൊരു ഹെയർ പാക്ക് തലയിൽ അപ്ലൈ ചെയ്ത് കുറച്ചുനേരം വച്ച ശേഷം കഴുകി കളയാവുന്നതാണ്. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കി എടുക്കാവുന്ന ഈ ഒരു ഹെയർ ഡൈ മുടി കറുപ്പിക്കാൻ വളരെയധികം അത്യുത്തമമാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Vichus Vlogs

Natural Hair Dye Using Coconut Shell