കഞ്ഞിവെള്ളത്തിൽ ഇത് ചേർത്ത് ഉപയോഗിച്ചാൽ മുടിക്ക് സ്വാഭാവികമായ കറുപ്പും തിളക്കവും ലഭിക്കാൻ സഹായിക്കും..!! മുടി സംരക്ഷണത്തിനായി പലരും പരീക്ഷിക്കുന്ന ഈ രീതി എന്താണെന്ന് കണ്ടുനോക്കൂ..!! | Natural Hair Dye Using Rice Water

Natural Hair Dye Using Rice Water : കറുത്ത ആരോഗ്യമുള്ള മുടി വളരുന്നതിനായി പല രീതിയിലുള്ള പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. മുടി വളരാനായി കടകളിൽ നിന്നും പല രീതിയിലുള്ള എണ്ണകൾ വാങ്ങി മാറിമാറി ഉപയോഗിച്ചിട്ടും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീട്ടുതൊടികളിൽ വളരെയധികം സുലഭമായി കാണാറുള്ള ഒന്നായിരിക്കും കുരുമുളക് വള്ളി.

ധാരാളം ഔഷധഗുണങ്ങളുള്ള കുരുമുളകിന്റെ വള്ളി മുടിയുടെ കരുത്ത് കൂട്ടാനായി ഉപയോഗപ്പെടുത്തുകയും ചെയ്യാം. അതിനായി ചെറിയ രീതിയിൽ തളിർ വന്നു തുടങ്ങുന്ന കുരുമുളകിന്റെ ഇലയും തണ്ടും കട്ട് ചെയ്തെടുക്കുക. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു പാത്രത്തിലേക്ക് ഇട്ട് രണ്ട് ഗ്ലാസ് അളവിൽ വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കണം.

Ads

Advertisement

വെള്ളം വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തേയിലപ്പൊടി കൂടി ചേർത്ത് പകുതിയാക്കി എടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ലിക്വിഡ് അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി മുടിയിൽ സ്ഥിരമായി അടിച്ചു കൊടുക്കുകയാണെങ്കിൽ മുടിക്ക് നല്ല കരുത്തും ആരോഗ്യവും ലഭിക്കുന്നതാണ്. ചെറിയ പ്രായത്തിൽ ഉണ്ടാകുന്ന നര പൂർണമായും മാറ്റിയെടുക്കാനും കുരുമുളകിന്റെ തണ്ട് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി കുരുമുളകിന്റെ തണ്ട് മാത്രമായി എടുത്ത് അത് ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക.

വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചായപ്പൊടി കൂടി ചേർത്തു കൊടുക്കണം. ഈയൊരു വെള്ളം തിളച്ച് പകുതിയായി കഴിയുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം,ഒരു ഇരുമ്പ് ചീനച്ചട്ടിയെടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച വെള്ളവും രണ്ട് ടേബിൾ സ്പൂൺ അളവിൽ ഹെന്ന മിക്സും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഈയൊരു ഹെയർ പാക്ക് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം മുടിയിൽ അപ്ലൈ ചെയ്ത് കഴുകി കളയുകയാണെങ്കിൽ മുടിയുടെ കറുത്ത നിറം തിരികെ ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Rice Water Credit : Sruthi’s Vlog

Read Also : ശംഖുപുഷ്പ്പവും കറ്റാർവാഴയും മാത്രം മതി.!! ഇതു ഒന്ന് തൊട്ടാൽ മിനിറ്റുകൾ കൊണ്ട് മുഖം പട്ടുപോലെ തിളങ്ങും.. | Home Made Natural Face Cream Using Shankupushpam

എത്ര നരച്ച മുടിയും കെമിക്കൽ ഇല്ലാതെ ഒരു മിനുട്ടിൽ കറുപ്പിക്കാം.. ജീരകം ഇതുപോലെ ഒന്ന് തൊട്ടാൽ വെളുത്തമുടി വേര് മുതൽ കട്ടകറുപ്പാക്കാം; | Natural Hair Dye Using Cumin Seeds