ആദ്യമായി മക്കളുമായി ആരാധകർക്കുമുന്നിലേക്കു നയൻ താര; സോഷ്യൽമീഡിയ ഇനി നയൻസ് വാഴും.!! | Nayanthara Entry To Instagram

Nayanthara Entry To Instagram Viral Video : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി നയൻതാര. താരത്തിന്റെ ആദ്യ പോസ്റ്റ് തന്നെ വൈറൽ ആവുകയാണ് ഇപ്പോൾ. താരത്തിന്റെ മക്കളായ ഉലകത്തിനും ഉയിരിനും ഒപ്പമുള്ള വീഡിയോ ആണ് താരം ആദ്യമായി തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. മക്കളായ ഉലകത്തിന്റെയും ഉയിരിന്റെയും മുഖം വ്യക്തമായി സോഷ്യൽ മീഡിയയിലൂടെ

കാണിക്കുന്നത് ഇത് ആദ്യമായാണ്. വീഡിയോ പങ്കുവെച്ച് അതിനൊപ്പം ‘ന്നാൻ വന്നിട്ടേന്ന് സൊല്ല്’ എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ അധികം സജീവമല്ലാതെ നിൽക്കുന്ന താരമായിരുന്നു നയൻതാര. എന്നാൽ താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിലേക്ക് എത്തിയ ആവേശത്തിലാണ് ആരാധകർ. നിരവധി ആരാധകരാണ് താരത്തിന്റെ പുതിയ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ‘വാ തലൈവി,വെൽക്കം

Ads

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by N A Y A N T H A R A (@nayanthara)

Advertisement

ബോസ് എന്നീ കമന്റുകളാണ് പലരും ചെയ്തിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വെച്ച് രണ്ടു മക്കളെയും എടുത്തുവരുന്ന മാസ്സ് വീഡിയോ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം 5000 ത്തോളം കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്.താരത്തിന്റെ ഏറ്റവും പുതിയ ഹിന്ദി ചിത്രത്തിന്റെ ട്രെയിലറിന് മികച്ച റിവ്യൂ ആണ് കാണിക്കുന്നത്.ജവാനാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബോളിവുഡ് സൂപ്പർ താരം ഷാരൂഖാൻ നായകൻ ആവുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് അറ്റ്ലി ആണ്.

ഈ ചിത്രത്തിലൂടെ നയൻതാര ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ വിജയ് സേതുപതി ദീപിക പദുകോൺ പ്രിയാമണി എന്നിങ്ങനെ വൻ താരനിര തന്നെ എത്തുന്നത്. നടൻ ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് ജവാൻ. റെഡ് ചില്ലിസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ സംഗീതം രവിചന്ദ്രനാണ് ഒരുക്കിയത്. തമിഴ്നാട്ടിലും കേരളത്തിലും ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. റെഡ് ജയന്റ് മൂവീസ് ആണ് തമിഴ്നാട്ടിൽ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

Nayanthara Entry To Instagram