ചായ തിളയ്ക്കുന്ന നേരം കൊണ്ടൊരു കിടിലൻ ചായക്കടി.!! 5 മിനിറ്റിൽ ആർക്കും ഉണ്ടാക്കാം അടിപൊളി നെയ്യപ്പം.. | Neyyappam Recipe Malayalam

About Neyyappam Recipe Malayalam

നെയ്യപ്പം കഴിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ ഏറെ ഇഷ്ടമുള്ള നെയ്യപ്പം തയ്യാറാക്കാൻ കൂടുതൽ സമയമാണ് എന്നുള്ളതാണ് പലരെയും പുറകോട്ട് വലിക്കുന്ന കാര്യം. അതേസമയം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല രുചികരമായ നെയ്യപ്പം എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • അരിപ്പൊടി-2 കപ്പ്
  • മൈദ-1 കപ്പ്
  • റവ-1/2 കപ്പ്
  • തേങ്ങാക്കൊത്ത്- ഒരു പിടി
  • കറുത്ത എള്ള്- ഒരു ടേബിൾ സ്പൂൺ
  • ജീരകം /ഏലക്കായ പൊടിച്ചത്-1 സ്പൂൺ
  • ബേക്കിംഗ് സോഡാ, ഉപ്പ് -1 പിഞ്ച്
  • ശർക്കര- മധുരത്തിന് ആവശ്യമായത്

How To Make Neyyappam Recipe Malayalam

ഒരു പാത്രത്തിലേക്ക് എടുത്തുവച്ച അരിപ്പൊടിയും, മൈദയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി ആദ്യം തന്നെ തയ്യാറാക്കി ചൂടാറാനായി മാറ്റിവയ്ക്കണം. അത് ചൂടാറി കഴിയുമ്പോൾ എടുത്തുവച്ച പൊടികളിലേക്ക് കുറേശ്ശെയായി ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ യോജിപ്പിച്ച് എടുക്കുക. ശേഷം എടുത്തുവച്ച റവ കൂടി മാവിലേക്ക് ചേർക്കാം. പിന്നീട് ഒരു പാൻ അടുപ്പത്തു വച്ച്

ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ച് തേങ്ങാക്കൊത്തും,എള്ളുമിട്ട് വറുത്തു കോരണം. ഇളക്കി യോജിപ്പിച്ചുവെച്ച മാവ് മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുത്ത ശേഷം അതിലേക്ക് തേങ്ങാക്കൊത്തും,എള്ളും ചേർത്ത് മിക്സ് ചെയ്തെടുക്കുക. അവസാനമായി ഉപ്പും,ബേക്കിംഗ് സോഡയും മാവിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഓരോ തവി മാവായി എണ്ണയിലേക്ക് ഒഴിച്ച് വറുത്ത് കോരാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Simi’s Food Corner

Read Also : പഞ്ഞി പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 ബേക്കറി രുചിയിൽ എളുപ്പം ഉണ്ടാക്കാം😍👌

വെറും 2 മിനുറ്റിൽ 2 ചേരുവ മാത്രം മതി.!! ഇതുണ്ടെങ്കിൽ പിന്നെ കറിപോലും വേണ്ട.. ഒരു തവണ ഉണ്ടാക്കിയാൽ ഇനി എന്നും ഇതുതന്നെ ചായക്കടി.!!

0/5 (0 Reviews)
Easy Tasty Neyyappam Recipe MalayalamNeyyappam Recipe Malayalam