നടി നിമിഷ സജയൻറെ സഹോദരി നീതു വിവാഹിതയായി; പട്ടുസാരിയിൽ സുന്ദരിയായി താരം..!! | Nimisha Sajayan Sister Neethu Gets Married

Nimisha Sajayan Sister Neethu Gets Married : നടി നിമിഷ സജയൻറെ സഹോദരി നീതു സജയൻ വിവാഹിതയായി. കഴിഞ്ഞ ദിവസമാണ് നീതു വിവാഹിതയായത്. നിമിഷ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വിവരം പങ്കുവെച്ചത്. കാർത്തിക് ശിവശങ്കർ എന്നാണ് വരൻ്റെ പേര്. ‘എന്റെ കണ്ണുകൾ നിറയുന്നുവെങ്കിലും മനസ് സന്തോഷത്താൽ പുഞ്ചിരിക്കുകയാണ്’ എന്ന അടികുറിപ്പോടെയാണ് നിമിഷ ചിത്രങ്ങൾ പങ്കുവച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങോട്ടിൽ പങ്കെടുത്തത്.

പട്ടുസാരിയിൽ സുന്ദരിയായി താരം

ചുവപ്പും പച്ചയും കലർന്ന പട്ട് സാരിയായിരുന്നു നിമിഷ സജയന്റെ വേഷം. കുപ്പി വളയും മുല്ലപ്പൂവും ചൂടി ട്രെഡീഷണൽ ലുക്കിലാണ് സഹോദരിയുടെ വിവാഹത്തിന് നിമിഷ എത്തിയത്. കസവ് സാരിയായിരുന്നു വധുവിന്റെ വേഷം. സഹോദരിയുടെയും വരന്റെയും കൂടെ നിൽക്കുന്ന ചിത്രങ്ങളും സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയാണ് നിമിഷ സജയൻ കൊച്ചിയിൽ വീട് സ്വന്തമാക്കിയത്.

Ads

Advertisement

നടി നിമിഷ സജയൻറെ സഹോദരി നീതു വിവാഹിതയായി

അതിനു പിന്നാലെയാണ് സഹോദരിയുടെ വിവാഹവും. പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമായാണ് നടത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം സിനിമയിലുള്ള സുഹൃത്തുക്കളും എത്തിയിരുന്നു. നടി അനു സിത്താര, ഗണപതി, ചിദംബരം, പി. രാജീവ്, ഷാഹി കബീർ, ശ്രീജിത്ത്, കാർത്തിക് തുടങ്ങിയ താരങ്ങൾ അതിഥികളായി എത്തിയിരുന്നു. ‘ജനനി’ എന്നാണ് താരം വീടിന് പേരിട്ടത്. ‘ഹാപ്പി നിമിഷാ ഡേ’എന്ന കുറിപ്പോടെയാണ് പാലുകാച്ചലിന്റെ ചിത്രങ്ങൾ നിമിഷ പങ്കുവച്ചത്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് നടി. നിരവധി ചിത്രങ്ങളും താരം പങ്കുവക്കാറുണ്ട്. മലയാളം തമിഴ് തുടങ്ങിയ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏറെ പ്രാധാന്യമുള്ള വേഷങ്ങളാണ് താരം എപ്പോഴും തിരഞ്ഞെടുക്കരു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാലിക്, തൊണ്ടിമുതലും ദൃസാക്ഷിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. Nimisha Sajayan Sister Neethu Gets Married

malayalam actressNimisha sajayanNimisha Sajayan Sister Neethu Gets Married