Officer On Duty Success celebration : ഓഫീസർ എന്ന ചിത്രത്തിന്റെ വിജയം അണിയറ പ്രവർത്തകർക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ട്രീറ്റ് കലക്കി. പ്രിയേച്ചിക്കും ചാക്കോച്ചനും നന്ദി എന്ന കുറിപ്പോടെയാണ് മീനാക്ഷി അനൂപ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അണിയറപ്രവർത്തകരെയെല്ലാം തന്നെ ചിത്രത്തിൽ കാണാം. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ മീനാക്ഷി അവതരിപ്പിച്ചിരുന്നു. ചാക്കോച്ചനും ഭാര്യ പ്രിയയും ചേർന്നാണ് ട്രീറ്റ് ഒരുക്കിയത്. ട്രീറ്റിന് നന്ദി എന്നും ഞങൾ ഒരുപാട് ആസ്വദിച്ചു എന്നും കുറിപ്പിൽ മീനാക്ഷി പറയുന്നു. ചത്തിൽ റംസാൻ, ഉണ്ണി ലാലു എന്നിവരെയും കാണാം. ഒരുമിച്ചിരുന്നു സംസാരിക്കുന്നതും, കേക്ക് മുറിച്ചുകൊണ്ട് ആഘോഷം പങ്കിടുന്നതുമായ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ഓഫീസർ ഓൺ ഡ്യൂട്ടിയിലെ അണിയറ പ്രവർത്തകർക്ക് ചാക്കോച്ചന്റെ ട്രീറ്റ്
കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഏറ്റവും പ്യ്ത്തിയ ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഇവരെ കൂടാതെ വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
നന്ദി അറിയിച്ച് മീനാക്ഷി

ക്രൈം ത്രില്ലർ ചിത്രമാണ് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ വരവേറ്റത്. മലയാള സിനിമയിൽ വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് കുഞ്ചാക്കോ ബോബൻ.
അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങളിൽ ഒന്നായി ഓഫീസർ മാറിയിരിക്കുകയാണ്. വിജയകരമായി നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം.ഈ വർഷം കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഓഫീസർ മാറി. ചിത്രത്തിന്റെ കളക്ഷൻ കഴിഞ്ഞ വാരത്തിൽ അൻപതു കോടി പിന്നിട്ടിരുന്നു. കേരളത്തിലെ 197 തിയേറ്ററുകളിൽ ഓഫീസർ ഓൺ ഡ്യൂട്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിന് പുറത്തു നിന്നും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അതെ സമയമാ ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വൻ തുകയ്ക്ക് വിറ്റു പോയിരുന്നു.Officer On Duty Success celebration