വെറും മഞ്ഞൾപൊടി മാത്രം മതി.!! കീടബാധ ഇല്ലാതെ പച്ചമുളക്‌ കുലകുലയായി പിടിക്കും.. ഒറ്റ യൂസിൽ ഉടൻ റിസൾട്ട്.!! | Pachamulak Krishi Using Turmeric Powder

Pachamulak Krishi Using Turmeric Powder : അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചമുളക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വളർത്തി എടുക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ മുളക് ചെടി നടുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന പ്രശ്നമാണ് കീടബാധ ശല്യവും ആവശ്യത്തിന് കായ്കൾ ഇല്ലാത്തതും. അത്തരം പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന വളപ്രയോഗത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

പച്ചമുളക് ചെടിയിൽ ധാരാളം മുളക് ഉണ്ടാകാനായി അടുക്കള വേസ്റ്റിൽ നിന്നും കിട്ടുന്ന സാധനങ്ങൾ തന്നെ വളമായി ഉപയോഗപ്പെടുത്താവുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ് മഞ്ഞൾപൊടി, ചാരം എന്നിവ കലക്കി ഉണ്ടാക്കുന്ന വെള്ളം. ഈയൊരു വളക്കൂട്ട് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പോളം വെള്ളമെടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ അളവിൽ മഞ്ഞൾ പൊടിയും, രണ്ട് ടീസ്പൂൺ അളവിൽ ചാരവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് മുളകു ചെടിയുടെ ചുവട്ടിലെ മണ്ണ് ഇളക്കിയ

ശേഷം ആഴ്ചയിൽ ഒരുതവണ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ എല്ലാവിധ കീടബാധകളും ഇല്ലാതാക്കാനായി സാധിക്കും. അതുപോലെ ഇലകൾ ചുരുണ്ടു നിൽക്കുന്ന പ്രശ്നം, പ്രാണികളുടെ ശല്യം എന്നിവ ഉണ്ടെങ്കിൽ ആ ഭാഗങ്ങളിലും ഈയൊരു വെള്ളം കലക്കി ശക്തമായി സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
ഇതേ രീതിയിൽ ഇഫക്ട് ചെയ്യുന്ന മറ്റൊരു വളപ്രയോഗമാണ് സവാള ഇട്ട് പുളിപ്പിച്ച കഞ്ഞിവെള്ളം ചെടികളിൽ അപ്ലൈ ചെയ്തു കൊടുക്കുന്നത്. ഈയൊരു രീതിയിൽ ഇടയ്ക്കിടയ്ക്ക് ചെയ്തു കൊടുക്കുകയാണെങ്കിൽ എല്ലാവിധ പ്രാണിശല്യങ്ങളും ചെടികളിൽ നിന്നും പാടെ അകറ്റാനായി സാധിക്കും.

അതുപോലെ ഉണക്കമുളക് വീട്ടിലുണ്ടെങ്കിൽ അതിന്റെ വിത്ത് നേരിട്ട് ചട്ടിയിലേക്ക് ഇട്ടുകൊടുത്താൽ തന്നെ ചെടി നല്ല രീതിയിൽ വളർന്ന് കിട്ടുന്നതാണ്. അടുക്കള വേസ്റ്റിൽ നിന്നും ഉണ്ടാക്കുന്ന വളക്കൂട്ട് മുളക് ചെടിക്ക് നല്ല രീതിയിൽ ഗുണം ചെയ്യുന്നതാണ്. കൂടാതെ ആവശ്യത്തിനുള്ള വെളിച്ചവും, വെള്ളവും ചെടിക്ക് ലഭിക്കുന്നുണ്ടോ എന്ന കാര്യം കൂടി കൃത്യമായി പരിശോധിക്കണം. ഇക്കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുകയാണെങ്കിൽ മുളക് ചെടി നിറച്ച് കായ്കൾ ഉണ്ടാവുകയും, പ്രാണി ശല്യങ്ങളും മറ്റും ഉണ്ടെങ്കിൽ അത് ഇല്ലാതാക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Pachamulak Krishi Using Turmeric Powder credit : Devus Creations

Pachamulak Krishi Using Turmeric Powder