Pachamulaku Krishi Tips Using Kanjivellam : നാമെല്ലാവരും വീടുകൾ പലതരം പച്ചക്കറികൾ കൃഷി ചെയ്യുന്നവരാണ്. ആ കൂട്ടത്തിൽ നടന്ന പ്രധാനപ്പെട്ട ഒന്നാണ് മുളക് കൃഷി. നമ്മുടെ വീടുകളിലെ പച്ചമുളക് കൃഷി കീടബാധ ഒന്നും കൂടാതെ പെട്ടെന്ന് പച്ചമുളക് ഉണ്ടാകാൻ എന്ത് ചെയ്യണം എന്ന് ഉള്ള ഒരു ട്രിപ്പിനേ പറ്റി നോക്കാം. പച്ച മുളകിന് സാധാരണയായി എല്ലാവരും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വെള്ളീച്ച ശല്യം അതുപോലെ
ഇല മുരടിപ്പ് പൂവ് കൊഴിഞ്ഞുപോക്ക് എന്നുള്ളതൊക്കെ. അപ്പോൾ ഇതിനുള്ള ഒരു പരിഹാര മാർഗമാണ് നമ്മുടെ വീടുകളിൽ സാധാരണയായി ഉള്ള പുളിച്ച കഞ്ഞിവെള്ളം. കഞ്ഞിവെള്ളം ഒരു അഞ്ചു ദിവസത്തേക്ക് എടുത്തു മാറ്റി വെക്കുക. അഞ്ചു ദിവസം കഴിയുമ്പോഴേക്കും കഞ്ഞിവെള്ളം നന്നായി പുളിക്കുന്നത് കാണാം. ഉപ്പിട്ട കഞ്ഞിവെള്ളം ആണെങ്കിലും കുഴപ്പം ഇല്ലാത്തതാണ്.
ശേഷം ഒരു ബക്കറ്റിൽ നാല് കപ്പ് വെള്ളം എടുക്കുക. എന്നിട്ട് ഒരു കപ്പ് കഞ്ഞിവെള്ളം അതിലേക്ക് ഒഴിച്ച് മിക്സ് ചെയ്തു എടുക്കുക. ശേഷം നമ്മളിങ്ങനെ തയ്യാറാക്കിയ ഈ ലായനി നമ്മുടെ പച്ചമുളക് ചെടിയുടെ മുകളിലൂടെ ഒഴിക്കുക. ഇങ്ങനെ ഒഴിക്കുമ്പോൾ ഇരകളുടെ അടിയിലുള്ള കീടബാധകളും വെള്ളീച്ച ശല്യം ഒക്കെ മാറുന്നതായി കാണാം.
ഇങ്ങനെ തയ്യാറാക്കുന്ന ലായനിയിലേക്ക് ഒരു കപ്പ് അടുപ്പ് കത്തിച്ച് ഉണ്ടാക്കുന്ന ചാരവും കൂടിയിട്ട് നന്നായി മിക്സ് ചെയ്ത് ചെടികളുടെ കടയ്ക്കൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ ധാരാളം മുളക് ലഭിക്കുന്നതാണ്. അഞ്ചു ദിവസമോ ഏഴു ദിവസമോ പുളിപ്പിച്ച കഞ്ഞിവെള്ളം എടുക്കാവുന്നതാണ്. Video Credits : PRS Kitchen