Perfect Idly Dosa Batter Recipe: നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങൾ ആണല്ലോ ദോശയും, ഇഡലിയും. എന്നിരുന്നാലും മിക്കപ്പോഴും ഇഡ്ഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ ആളുകളും. ആ ഒരു പ്രശ്നം പരിഹരിക്കാനായി മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
Ingrediants
- Raw Rice – 2 1/2 Cup
- Urad – 1/2 Cup
- Fenugreek – 1 Spoon
- Ice Cube
Ads
Advertisement
How To Make Idly Batter
ദോശ അല്ലെങ്കിൽ ഇഡലി തയ്യാറാക്കുമ്പോൾ എടുക്കുന്ന ചേരുവകൾ മുതൽ അത് ഫെർമെന്റ് ചെയ്യാനായി വെക്കുന്ന സമയം വരെ എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിച്ചാൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ സോഫ്റ്റ്നസ് അല്ലെങ്കിൽ ക്രിസ്പിനസ് ലഭിക്കുകയുള്ളൂ. ഇഡ്ഡലിക്കാണ് മാവ് അരയ്ക്കുന്നതെങ്കിൽ ഏകദേശം രണ്ടര കപ്പ് അളവിൽ അരി എടുക്കുമ്പോൾ അതിന് അര കപ്പ് അളവിൽ ഉഴുന്ന് ഒരു സ്പൂൺ അളവിൽ ഉലുവ എന്നിവ ഉപയോഗിച്ചു വേണം മാവ് അരച്ചെടുക്കാൻ. എല്ലാ ചേരുവകളും വെവ്വേറെയായി കുതിർത്തി എടുക്കുന്നതിന് പകരമായി എല്ലാ ചേരുവകളും മിക്സ് ചെയ്ത് നാലു മണിക്കൂർ നേരം വെള്ളത്തിൽ കഴുകി വൃത്തിയാക്കി കുതിരാനായി ഇട്ടുവയ്ക്കുക.
ശേഷം മിക്സിയുടെ ജാറിലാണ് മാവ് അരച്ചെടുക്കുന്നത് എങ്കിൽ വെള്ളത്തിന് പകരമായി കുറച്ച് ഐസ്ക്യൂബുകൾ ഇട്ടുകൊടുത്തു വേണം അരച്ചെടുക്കാൻ. ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കുമ്പോൾ കുറച്ച് തരി തരിപ്പ് ഉള്ള രീതിയിലാണ് അരച്ചെടുക്കേണ്ടത്. അരച്ചെടുത്ത മാവിലേക്ക് ഒരു കരണ്ടിയളവിൽ പുളിപ്പിച്ച മാവ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു മാവ് ചൂടാക്കിയ വെള്ളത്തിലേക്ക് ഇറക്കി ഫെർമെന്റ് ചെയ്യാനായി വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഫെർമെന്റ് ആയി പൊന്തി കിട്ടുന്നതാണ്.
ദോശയ്ക്കുള്ള മാവാണ് അരച്ചെടുക്കുന്നത് എങ്കിൽ ഇതേ അളവിൽ തന്നെ ചേരുവകൾ എടുക്കുകയും അതോടൊപ്പം ഒരുപിടി അളവിൽ വെള്ള അവിൽ കൂടി ചേർത്തു കൊടുക്കുകയും ചെയ്യാവുന്നതാണ്. ശേഷം എല്ലാ ചേരുവകളും ചൂടാകാത്ത രീതിയിൽ അരച്ചെടുത്ത് ഫെർമെന്റ് ചെയ്തശേഷം ഉണ്ടാക്കുന്നതിനു മുമ്പായി അല്പം ഉപ്പു കൂടി ചേർത്ത് ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ നല്ല രീതിയിൽ ക്രിസ്പായി കിട്ടും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credits : shareefa shahul