Planting Jackfruit In Papaya Fruit And Aloe Vera Method : ചക്കയുടെ സീസണായാൽ അ തുപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് ഉള്ളതാണ്. ചക്കയിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ടവ ഓരോ ആവശ്യങ്ങൾക്ക് വേണ്ടിയായിരിക്കും ഉപയോഗിക്കുന്നത്. എന്നിരുന്നാലും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് തൊടിയിൽൽ നിറച്ചും പ്ലാവ് ഉണ്ടെങ്കിലും അതിൽ നിന്നും ഒരു കായ പോലും ലഭിക്കുന്നില്ല എന്നത്.
അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചക്ക വളർത്തിയെടുക്കാനുള്ള ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പെട്ടെന്ന് ചക്ക വളർന്ന് കിട്ടാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ചെറിയ കായ വന്നു നിൽക്കുന്ന പ്ലാവിന്റെ ഒന്നോ രണ്ടോ ശിഖിരങ്ങളാണ്. ഒന്നോ രണ്ടോ ചെറിയ കായകൾ ഉള്ള ഇത്തരം ശിഖരങ്ങൾ പ്ലാവിൽ നിന്നും മുറിച്ചെടുത്ത് വയ്ക്കണം. ശേഷം അതിന്റെ ചുറ്റുമുള്ള ഇലയുടെ ഭാഗങ്ങളും മറ്റ് ചെറിയ ശിഖിരങ്ങളുമെല്ലാം പൂർണ്ണമായും കട്ട് ചെയ്ത് കളയുക.
ഇത്തരത്തിൽ എത്ര എണ്ണമാണോ നടാൻ ഉദ്ദേശിക്കുന്നത് അതിന്റെ എല്ലാം ശിഖിരങ്ങൾ ഈയൊരു രീതിയിൽ കട്ട് ചെയ്ത് കളയാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ കായയുടെ ഭാഗം കളയേണ്ട ആവശ്യമില്ല. ശേഷം ഒരു വലിയ പച്ച പപ്പായ എടുത്ത് അതിനെ രണ്ടായി മുറിച്ചെടുക്കുക. അതിന്റെ നടുക്കുള്ള കുരു പൂർണ്ണമായും എടുത്തു കളഞ്ഞ് അവിടെ ചകിരിച്ചോറ് നിറച്ചു കൊടുക്കണം. ശേഷം മുറിച്ച് വൃത്തിയാക്കി വെച്ച തണ്ടിന്റെ ഭാഗം അതിലേക്ക് ഇറക്കിവെച്ച് നല്ലതുപോലെ ഉറപ്പിച്ചെടുക്കുക.
മുറിച്ചുവെച്ച രണ്ടാമത്തെ പപ്പായയുടെ ഭാഗത്തിലേക്ക് രണ്ടാമത്തെ ശിഖിരവും ഇതേ രീതിയിൽ സെറ്റ് ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം ഒന്നോ രണ്ടോ ഗ്രോ ബാഗുകൾ എടുത്ത് അതിലേക്ക് തയ്യാറാക്കിവെച്ച പപ്പായയുടെ കഷണങ്ങൾ ഇറക്കി പൂർണമായും മണ്ണിട്ടു മൂടി കൊടുക്കുക. പിന്നീട് ആവശ്യത്തിനുള്ള വെള്ളവും നല്ല രീതിയിൽ വെളിച്ചവും കിട്ടുന്ന ഒരു ഭാഗത്ത് ഈ രീതിയിൽ കൊണ്ടു വക്കുകയാണെങ്കിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെടിയിൽ നിന്നും കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Planting Jackfruit In Papaya Fruit And Aloe Vera Method Credit : Haimavathi krishivlog