Production Company Maddock Grand Celebration : പ്രമുഖ നിർമാണക്കമ്പനിയായ മാഡോക്‌സിൻ്റെ ഗ്രാൻഡ് പാർട്ടിയിൽ തിളങ്ങി പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയാണ് മാഡോക്‌സ്. മുംബൈയിൽ വച്ചായിരുന്നു പാർട്ടി. വിക്കി കൗശൽ, വരുൺ ധവാൻ, കൃതി സനോൺ, ശ്രദ്ധ കപൂർ, രശ്മിക മന്ദാന, സാറ അലിഖാൻ, അഭിഷേക് ബച്ചൻ, സിദ്ധാർത്ഥ് മൽഹോത്ര, എ.ആർ. റഹ്മാൻ, അനന്യ പാണ്ഡെ, മൃണാൾ ഠാക്കൂർ, വാമിഖ ഗബ്ബി തുടങ്ങി നിരവധി പേർ പാർട്ടിയിൽ പങ്കെടുത്തിരുന്നു.
20തിന്റെ നിറവിൽ മാഡോക്‌സ് നിർമ്മാണകമ്പനി
മാഡോക്സ് നിർമ്മാണക്കമ്പനി 20 വർഷം പൂർത്തീകരിക്കുന്നതിന്റെ സന്തോഷത്തിലാണ് ആഘോഷപൂർവമായ പാർട്ടി സംഘടിപ്പിച്ചത്. ദിനേശ് വിജാൻ്റെ ഉടമസ്ഥതയിലുള്ള നിർമ്മാണക്കമ്പനിയാണ് മാഡോക്ക് ഫിലിംസ്. ലവ് ആജ്കൽ, ബദ്‌ലാപൂർ, കോക്ക് ടെയിൽ, ലുകാ ചുപ്പി, മിമി തുടങ്ങിയ സിനിമകളുടെ നിർമാണം മഡോക്സ് കമ്പനി ആയിരുന്നു.
Ads
Advertisement
ഗ്രാൻഡ് പാർട്ടിയിൽ തിളങ്ങി പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും..!!| production company maddock grand celebration
മാഡോക് ഹോറർ കോമഡി യൂണിവേഴ്‌സിറ്റി എന്നൊരു നിർമ്മാണ ബാനറും ഇവർക്കുണ്ട്. സ്ത്രീ, സ്ത്രീ 2, ഭേദ്യ, മുഞ്ജ്യ എന്നിവ ഈ യൂണിവേഴ്സിൽപെട്ട സിനിമകളാണ് ഇതിൽ ഉണ്ടായിരുന്നത്. സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും പ്രധാന വേഷങ്ങളിലുള്ള പരം സുന്ദരിയാണ് ഇവരുടെ പുതിയ പ്രോജക്ട്. ഈ സിനിമയിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആഘോഷവേളയിൽ പൃഥ്വിരാജും സുപ്രിയയും ചേർന്നാണ് എത്തിയത്.
തരാം ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ദേയമായ സംവിധായകനായി മാറിയിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ആഗോളതലത്തിൽ വമ്പൻ കളക്ഷൻ ആണ് നേടിയത്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. ഹോളിവുഡ് ലെവൽ എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിച്ചത്. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തിയത്. പ്രീ ബുക്കിങ്ങിന് മുന്നേ കൂടുതൽ കളക്ഷൻ കിട്ടുന്ന ചിത്രമായി എമ്പുരാൻ മാറിയിരുന്നു. Production Company Maddock Grand Celebration