Protein Rich Ragi Flax Seeds Laddu Recipe : നമുക്കെല്ലാം അറിയാവുന്ന കാര്യമായിരിക്കും വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ധാന്യമാണ് റാഗി. സാധാരണയായി റാഗി കുറുക്കായി കുട്ടികൾക്ക് നൽകാറുണ്ടെങ്കിലും മുതിർന്നവർ അത് കഴിക്കാനായി വലിയ താല്പര്യം കാണിക്കാറില്ല. എന്നാൽ എല്ലാവരും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു റാഗി ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി ലഡ്ഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള
ചേരുവകൾ ഒരു കപ്പ് അളവിൽ റാഗിപ്പൊടി, അരക്കപ്പ് ഫ്ലാക്സ് സീഡ്, അരക്കപ്പ് ലോട്ടസ് സീഡ്, അരക്കപ്പ് നിലക്കടല, മധുരത്തിന് ആവശ്യമായ ഡേറ്റ്സ്, ഒരു ചെറിയ കഷണം പട്ട, രണ്ടു മുതൽ മൂന്നെണ്ണം വരെ ഏലക്കായ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് റാഗി പൊടി ഇട്ടുകൊടുക്കുക.പൊടി കരിയാതെ വേണം വറുത്തെടുക്കാൻ. ശേഷം അതേ പാനിലേക്ക് എടുത്തുവച്ച ഫ്ലാക്സ്
Ads
Advertisement
Protein Rich Ragi Flax Seeds Laddu Recipe
സീഡ് ഇട്ടുകൊടുക്കാവുന്നതാണ്. അതും നേരത്തെ ചെയ്ത അതേ രീതിയിൽ വറുത്തെടുത്ത് മാറ്റിവയ്ക്കുക. ശേഷം ലോട്ടസ് സീഡ് കൂടി ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളും നന്നായി വറുത്തെടുത്ത് മാറ്റിവെച്ചു കഴിഞ്ഞാൽ പൊടിച്ചെടുക്കാം. അതിനായി മിക്സിയുടെ ജാറിൽ എല്ലാ വറുത്തു വച്ച സാധനങ്ങളും ഇട്ടു കൊടുക്കുക. അതോടൊപ്പം തൊലികളഞ്ഞ നിലക്കടലയും, പട്ടയും, ഏലക്കായും ഇട്ട് നന്നായി
പൊടിച്ചെടുക്കണം. അതിലേക്ക് ഈന്തപ്പഴം കൂടി ചേർത്ത് ഉരുട്ടിയെടുക്കാവുന്ന രൂപത്തിൽ അരച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളാക്കി മാറ്റിവെക്കാം. ഇത് ദിവസത്തിൽ ഒന്ന് എന്ന് കണക്കിൽ കഴിക്കാവുന്നതാണ്. നാച്ചുറലായ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന റാഗി ലഡ്ഡു ഒരുപാട് ഔഷധഗുണങ്ങളോട് കൂടിയതാണ്. റാഗി മറ്റൊരു രീതികളിൽ കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് ഈ ഒരു രീതിയിൽ തയ്യാറാക്കി നോക്കാവുന്നതാണ്. മാത്രമല്ല പലവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാൻ ഈയൊരു ലഡു കഴിക്കുന്നത് വഴി സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : BeQuick Recipes
Here’s a Protein-Rich Ragi Flax Seeds Laddu Recipe that’s tasty, healthy, and perfect for weight watchers, growing kids, or anyone looking for a nutritious snack!
🌾 Protein-Rich Ragi Flax Seeds Laddu Recipe
💪 Key Benefits:
- High in protein, fiber, and omega-3 fatty acids
- Great for weight loss, muscle recovery, and energy boost
- Naturally sweetened (no white sugar)
📝 Ingredients (Makes ~10 laddus):
- ½ cup ragi flour (finger millet flour)
- ¼ cup flax seeds (whole or ground)
- ¼ cup peanuts or almonds (optional, for extra protein)
- ¼ cup grated jaggery (adjust to taste)
- 2 tbsp sesame seeds (optional)
- 2 tbsp ghee (or coconut oil for vegan version)
- ¼ tsp cardamom powder
- 1–2 tbsp water (if needed for binding)
👩🍳 Instructions:
- Roast the dry ingredients:
- Dry roast flax seeds until they start popping. Cool and grind coarsely.
- Dry roast ragi flour on low flame for 5–7 minutes until aromatic.
- Roast peanuts or almonds, peel skin (if needed), and coarsely crush.
- Lightly roast sesame seeds (if using).