ഒരു കപ്പ് റവ മാത്രം മതിയാകും; ഈസി ആയി ഉണ്ടാകാം രുചികരമായ ഈ നാലു മണി പലഹാരം..!! | Rava Potato Snack

Rava Potato Snack: റവയും ഉരുളക്കിഴങ്ങും ആണ് ഇതിലെ മെയിൻ ചേരുവകൾ.എന്നാൽ ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… അതിനായി ആദ്യം ഒരു പാൻ എടുക്കുക. അതിലേക്ക് ഒന്നെകാൽ കപ്പ് വെള്ളം ഒഴിക്കുക. ഇതിനി തിളപ്പിക്കണം. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ ചെറിയജീരകം, 1 ടീസ്പൂൺ ചുവന്നമുളക് ചതച്ചത്, 1 ടേബിൾസ്പൂൺ ഓയിൽ, 1 കപ്പ് റവ എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. റവ ചേർക്കുമ്പോൾ കുറച്ച് കുറച്ചായി വേണം ചേർക്കാൻ. തീ കുറച്ചു വെച്ചശേഷം അടച്ചുവെച്ച് 1മിനിറ്റോളം വേവിക്കുക. ഇനി തീ ഓഫ്‌ ചെയ്യാം.

Ingredients

  • Water
  • Salt
  • Cumin Seed
  • Crushed Red Chilli
  • Oil
  • Rava
  • Potatao
  • Turmeric Powder
  • Corriander Leaf
  • Corn flour

Ads

How To Make Rava Potato Snack

ഇതിനി ചെറുതായി തണുത്ത ശേഷം കൈവെച്ച് കുഴക്കുക. ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഗ്രേറ്റ്‌ചെയ്ത് ചേർക്കുക. ഇനി ഇതിലേക്ക് ആവശ്യമെങ്കിൽ കുറച്ച് ഉപ്പ് ചേർക്കാം. ശേഷം കുറച്ചു മഞ്ഞൾപൊടി, 2 ടേബിൾസ്പൂൺ മല്ലിയില, 4 ടീസ്പൂൺ കോൺഫ്ലോർ എന്നിവ കൂടി ചേർത്ത് നന്നായി കുഴച്ച് മിക്സ്‌ചെയുക. 1 ടീസ്പൂൺ ഓയിൽ കൂടെ ചേർത്ത് കുഴക്കുക. ഇനി ഇത് ചെറിയ ബോളുകളാക്കി മാറ്റാം. ഇഷ്ട്ടമുള്ള ഷേയ്പ്പിൽ നമുക്ക് ഇത് തയ്യാറാക്കാം.

Advertisement

ഇനി ഇത് പൊരിച്ചെടുക്കാം. അതിനായി ഒരു ചീനച്ചട്ടി അടുപ്പത്തു വെക്കുക. അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായ ശേഷം അതിലേക്ക് കുറച്ച് കുറച്ചായി ബോളുകൾ ഇട്ടുകൊടുക്കുക. ശേഷം തീ മീഡിയം ഫ്‌ളൈമിൽ ആക്കിവെക്കുക. എണ്ണയിൽ 2,3 സെക്കന്റ്‌ കഴിഞ്ഞ ശേഷം നന്നായി ഇളക്കി ഇട്ടു കൊടുത്ത് എല്ലാ ഭഗവും വേവിച്ചെടുക്കുക. ഇനി ഇത് എണ്ണയിൽ നിന്ന് കോരാം. നമ്മുടെ ടേസ്റ്റി ആയിട്ടുള്ള നാലു മണി പലഹാരം റെഡി. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ..!! Video Credits : Bismi Kitchen

Rava Potato Snack

Rava potato snack is a crispy, flavorful treat made with a delicious blend of semolina (rava), mashed potatoes, and spices. This easy-to-make snack is perfect for tea time or as a quick appetizer. The mixture is shaped into small patties or rolls and shallow-fried until golden and crunchy on the outside, while remaining soft and savory inside. Enhanced with ingredients like green chilies, coriander, ginger, and cumin, it offers a delightful burst of flavor in every bite. Served with chutney or ketchup, this rava potato snack is a crowd-pleaser that’s both kid-friendly and ideal for unexpected guests.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)
Rava Potato Snacksnack