Rooting Hormone Making Tip : പൂക്കളുടെ കാലമായാൽ ചെടികൾ നിറച്ച് പൂക്കൾ ഉണ്ടാകാനും വീടിന്റെ മുറ്റം നിറയെ ഇലകൾ കൊണ്ട് അലങ്കരിക്കാനും വേണ്ടി വ്യത്യസ്ത രീതിയിലുള്ള അലങ്കാര ചെടികളെല്ലാം നട്ടുപിടിപ്പിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ നഴ്സറികളിൽ നിന്നും വാങ്ങുന്ന ചെടികളിൽ മാത്രമായിരിക്കും നല്ല രീതിയിൽ പൂക്കളും ഇലകളും ഉണ്ടാകാറുള്ളത്. അതേസമയം ഇലകളിൽ നിന്നും പുതിയ തൈകൾ എങ്ങനെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
വീട്ടിലുള്ള കുറച്ച് ചേരുവകളും ഒരു പ്രത്യേക ഹോർമോൺ ഇൻഗ്രീഡിയന്റും ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ഇലകളിൽ നിന്നും തൈകൾ വികസിപ്പിച്ചെടുക്കാവുന്നതാണ്. അതിനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ കറ്റാർവാഴയാണ്. ഏകദേശം രണ്ടോ മൂന്നോ വലിയ തണ്ട് കറ്റാർവാഴ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടിലേക്ക് ഒരു ടീസ്പൂൺ അളവിൽ മിറാക്കിൾ ഗ്രോ ഹോർമോൺ കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്നത് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ഹോർമോൺ ചെടികളിൽ ഉപയോഗപ്പെടുത്തുന്നത് വഴി ചെടികളിൽ പെട്ടെന്ന് തന്നെ റൂട്ട് പിടിച്ചു വളർന്നു കിട്ടുന്നതാണ്.
ഈയൊരു കൂട്ടിലേക്ക് മറ്റു കുറച്ചു സാധനങ്ങൾ കൂടി ചേർത്തു കൊടുക്കണം. അതിനായി ഒരു ടീസ്പൂൺ അളവിൽ ഉലുവ നല്ലതുപോലെ പൊടിച്ചെടുക്കുക. അതോടൊപ്പം തന്നെ ചായപ്പൊടി കൂടി ചേർത്ത് ഉലുവ ചായ കൂടി തയ്യാറാക്കി വച്ച മിശ്രിതത്തിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ആ മിശ്രിതത്തിലേക്ക് മുളപ്പിച്ചെടുക്കാൻ ആവശ്യമായ ഇലകൾ മുങ്ങി നിൽക്കുന്ന രീതിയിൽ വച്ച് കൊടുത്താൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവയിൽ നിന്നും വേര് പിടിച്ചു മുളകൾ വരുന്നതായി കാണാം.
ശേഷം അത് ചട്ടിയിലേക്ക് മാറ്റി നല്ല രീതിയിൽ വെളിച്ചവും വെള്ളവും കിട്ടുന്ന രീതിയിൽ വളർത്തിയെടുക്കാവുന്നതാണ്. ഒരിക്കൽ വളർത്തിയെടുത്ത ചെടികൾ അടർത്തി മറ്റൊരു പാത്രത്തിലേക്ക് ആക്കാനായി പാത്രത്തിൽ നിറയെ വെള്ളം ഒഴിച്ച് കുതിർന്നു വരുമ്പോൾ പതുക്കെ വേര് അടർത്തി എടുത്താൽ മതിയാകും. വേരു മുളപ്പിക്കാനായി തയ്യാറാക്കുന്ന ലായനി ബാക്കി വരികയാണെങ്കിൽ അത് ഒരു നല്ല ഫെർട്ടിലൈസർ ആയും ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Rooting Hormone Making Tip Credit : • Beats Of Nature •