റോസാ കമ്പിൽ പെട്ടെന്ന് വേരുകൾ വരാൻ ഒരു എളുപ്പ വഴി.. റോസാ കമ്പിൽ എത്രയും വേഗം വേര് വരാൻ.!! | Rose Chedi Veru Pidikkan

Rose Chedi Veru Pidikkan : റോസാച്ചെടികൾ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. നിറയെ പൂത്തു നിൽക്കുന്ന റോസാച്ചെടികൾ കാണാൻ വളരെ ഭംഗിയാണ്. ഏതൊരു പൂന്തോട്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ചെടിയാണ് റോസാച്ചെടി . അതു പോലെതന്നെ ഒരു റോസാചെടി പോലും ഇല്ലാത്ത വീടുകളും ഉണ്ടാകില്ല. ഇനി വീട്ടിലുള്ള റോസാച്ചെടി

പൂക്കുന്നില്ല എന്നതാണോ നിങ്ങളുടെ പരാതി. എങ്കിൽ നിങ്ങൾ തീർച്ചയായും ഇങ്ങനെ ഒന്നും ചെയ്തു നോക്കൂ. ചെടി നിറയെ പൂക്കൾ വിരിയും എന്ന കാര്യത്തിൽ സംശയം വേണ്ട. രണ്ട് കളറിൽ പൂക്കൾ വിരിയുന്ന ചെടികളുടെ ആരോഗ്യമുള്ള ഓരോ തണ്ട് മുറിച്ചെടുക്കുക. ശേഷം അതിൻറെ ഇലകൾ മുഴുവൻ കട്ട് ചെയ്തു കളയുക. ഇനി അത് നാല് ഇഞ്ചോളം നീളത്തിൽ

ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇനി ഒരു കറ്റാർവാഴ തണ്ട് മുറിച്ചെടുത്തു അതും ചെറിയ കഷണങ്ങളായി കട്ട് ചെയ്യുക. ഇനി ചേടി നടാൻ ആയുള്ള ഗ്രോബാഗ് നിറയ്ക്കണം. അതിനായി ആദ്യം അല്പം പൂഴി എടുക്കുക. പൂഴി അഥവാ മണൽ ഇല്ലാത്തവർക്ക് മണ്ണും ചകിരിച്ചോറും കൂടി മിക്സ് ചെയ്ത് മിശ്രിതവും എടുക്കാവുന്നതാണ്. ഏതു മിശ്രിതം ആണെങ്കിലും

ഉപയോഗിക്കുന്നത് അത് ചെടി നടാനുള്ള ചട്ടിയിൽ അല്ലെങ്കിൽ ഗ്രോബാഗ് നിറയ്ക്കുക. അലോവേര ജെൽ റോസ് ചെടിയുടെ റൂട്ടുകൾ വളരാനുള്ള നല്ലൊരു മിശ്രിതമാണ്. ഇതൊരു നല്ല റൂട്ടിംഗ് ഹോർമോൺ ആണ്. കൂടുതൽ അറിയാനും സംശയങ്ങൾ മാറ്റാനും ഈ വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. Video Credits : J4u Tips

Rose Chedi Veru Pidikkan