Rose Cultivation Tip Using Garlic : പലർക്കും ഉള്ള ഒരു പരാതി ആണ് റോസാ ചെടിക്ക് വേര് വരുന്നില്ല എന്നത്. യൂട്യൂബിൽ ഒക്കെ നോക്കി പല വിധത്തിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു ഫലവും കണ്ടില്ലാത്തവർക്ക് വേണ്ടിയാണ് ഈ വെളുത്തുള്ളി പ്രയോഗം.വളരെ എളുപ്പത്തിൽ തന്നെ റോസാ കമ്പിൽ വേര് പിടിക്കുന്നത് എന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം.
ആദ്യം തന്നെ റോസാ ചെടിയിൽ നിന്നും വലിയ വണ്ണം ഇല്ലാത്ത കമ്പ് എടുത്ത് രണ്ട് ഏറ്റവും ഒന്ന് ചരിച്ച് ചെത്തുക. അതിന് ശേഷം ഒരു പ്ലാസ്റ്റിക് പാത്രമോ പ്ലാസ്റ്റിക് കവറോ എന്തെങ്കിലും എടുത്തിട്ട് അതിലേക്ക് മണ്ണ് നിറയ്ക്കുക. അതിനായി കുറച്ച് ചകിരിച്ചോറും കരിയിലയും ചാണകപ്പൊടിയും ചേർത്ത് പൊട്ടിങ് മിക്സ് ഉണ്ടാക്കണം. അതും അല്ലെങ്കിൽ കമ്പോസ്റ്റ് ആയാലും മതി.
ഒരു അല്ലി വെളുത്തുള്ളി എടുത്ത് തൊലി കളഞ്ഞിട്ട് ചെറുതായി മുറിക്കണം. ഓരോ റോസാ കമ്പ് ആയിട്ട് എടുത്തിട്ട് ഈ വെളുത്തുള്ളിയിൽ കുത്തി വയ്ക്കണം. ഇങ്ങനെ എല്ലാ റോസാ കമ്പും കുത്തി വച്ചതിന് ശേഷം നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മണ്ണിലേക്ക് കുത്തി നിർത്താം. അവശ്യത്തിന് വെള്ളം തളിച്ചിട്ട് ഒരു പ്ലാസ്റ്റിക് കവർ ഇട്ട് മൂടി വയ്ക്കണം. കുറഞ്ഞത് ഒരു മുപ്പത് തൊട്ട് നാൽപത്തിയഞ്ചു ദിവസമെങ്കിലും ക്ഷമയോടെ എടുത്ത് നോക്കരുത്.
ഇങ്ങനെ ചെയ്‌താൽ തീർച്ചയായും എല്ലാ കമ്പിലും വേര് പിടിക്കും. നല്ല മണ്ണിളക്കം ഉള്ളതിൽ വേണം റോസാ കമ്പ് കുത്തി നിർത്താൻ. വെളുത്തുള്ളിയിൽ റോസാ കമ്പ് കുത്തി നിർത്തി വേര് പിടിപ്പിക്കുന്ന വിധം വ്യക്തമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണാം. അതിന് ശേഷം നട്ടാൽ തീർച്ചയായും വേര് പിടിച്ചിരിക്കും. Rose Cultivation Tip Using Garlic Credit : Poppy vlogs