Rose Plant Growing Ferttilizer : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ സ്ഥിരമായി കാണുന്ന ഒരു ചെടി ആയിരിക്കും റോസ്. പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ വളരെ ഭംഗിയാണ് എങ്കിലും റോസ് ചെടിയെ പരിപാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്ക വീടുകളിലും കണ്ടു വരാറുള്ള ഒരു പ്രശ്നം റോസ് ചെടി കൊണ്ടു വന്നു വെച്ച് ഒരു തവണ പൂവിട്ടു കഴിഞ്ഞാൽ പിന്നീട് അതിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും. ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു മരുന്ന് പ്രയോഗത്തെപ്പറ്റി വിശദമായി മനസ്സിലാക്കാം.
റോസാച്ചെടിക്ക് മാത്രമല്ല പൂന്തോട്ടത്തിലെ മറ്റ് ചെടികൾക്കും പച്ചക്കറി ചെടികൾക്കും ഒരേ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു മരുന്നാണ് സ്യൂഡോ മോണാസ്. ഈയൊരു മരുന്ന് ചെടികളിൽ നേരിട്ട് അപ്ലൈ ചെയ്ത് നൽകുകയല്ല വേണ്ടത്. മറിച്ച് ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ അളവിൽ സ്യൂഡോമോനാസ് പൊടി എടുക്കുക. ശേഷം അല്പം കഞ്ഞിവെള്ളം അല്ലെങ്കിൽ സാധാരണ വെള്ളം ഉപയോഗിച്ച് ഇതൊരു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കാം.
അതിനുശേഷം റോസാച്ചെടി പ്രൂണിംഗ് ചെയ്യുമ്പോഴോ അല്ലെങ്കിൽ പൂക്കൾ വന്ന് കരിഞ് അവ കട്ട് ചെയ്ത് കളയുമ്പോഴോ ഈയൊരു പേസ്റ്റ് കൊമ്പിന്റെ ഭാഗത്ത് അപ്ലൈ ചെയ്ത് നൽകുക. ഈയൊരു ചെടി കൂടുതൽ വെയിൽ തട്ടുന്ന ഇടത്ത് വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ചെടി പിന്നീട് കൂടുതൽ പൂക്കൾ തരുന്നത് കാണാനായി സാധിക്കുന്നതാണ്.
അതല്ലെങ്കിൽ സ്യൂഡോമോണാസ് വെള്ളത്തിൽ കലക്കി ചെടിക്ക് ഒഴിക്കുന്ന രീതിയും പരീക്ഷിച്ചു നോക്കാം. ഒരു ടീസ്പൂൺ സ്യൂഡോമോനാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നല്ലതുപോലെ മിക്സ് ചെയ്ത് ചെടികളിൽ സ്പ്രേ ചെയ്ത് നൽകുകയാണ് വേണ്ടത്. ഈ രീതികൾ റോസാച്ചെടിയിൽ തീർച്ചയായും പരീക്ഷിച്ചു നോക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഫലം കാണാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : J’aime Vlog