ആശുപത്രിയില്‍ വെച്ച് കണ്ട നഴ്‌സിനോട് പ്രണയവും പിന്നാലെ വിവാഹം; ചാലക്കുടിക്കാരന് കോഴിക്കോട്ടുകാരിയെ കിട്ടിയ കഥ.!! | Senthil Krishna Life Story Viral

Senthil Krishna Life Story Viral : കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി തീയേറ്ററുകളിൽ കൈയ്യടി നേടിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ മാറിയ താരമാണ് സെന്തിൽ. കോമഡി ട്രൂപ്പുകളിൽ കലാഭവൻ മണിയുടെ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടായിരുന്നു സെന്തിൽ നിറഞ്ഞ കൈയ്യടി സദസ്സിൽ നിന്നും ഏറ്റുവാങ്ങിയത്. കുറഞ്ഞ സമയം കൊണ്ട്

നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ കോഴിക്കോട് സ്വദേശിനിയായ അഖിലയെ താരം വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞവർഷമാണ് ഇരുവർക്കും ഒരു ആൺ കുഞ്ഞ് ജനിച്ചത്. ഇപ്പോൾ കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുന്ന സെന്തിൽ തൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുഹൂർത്തം തുറന്നു

പറഞ്ഞിരിക്കുകയാണ്. തൻറെ ജീവിതത്തിൽ എല്ലാത്തിനും താങ്ങും തണലുമായി നിന്ന അഖിലയെ താൻ എങ്ങനെയാണ് കണ്ടുമുട്ടിയത് എന്നും ജീവിതസഖിയാക്കിയത് എന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ആരവ് കൃഷ്ണ എന്നാണ് ഇരുവരുടെയും കുഞ്ഞിൻറെ പേര്. ആദ്യ ലോക്കഡോൺ കാലത്താണ് കുഞ്ഞ് ജനിക്കുന്നത്. ആഷിക് അബുവിന്റെ വൈറസ് എന്ന സിനിമയുടെ

ചിത്രീകരണം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടക്കുമ്പോൾ ഷൂട്ടിങ്ങിനിടയിൽ ഉള്ള ഇടവേളയിലാണ് താൻ അഖിലയെ പരിചയപ്പെട്ടതെന്നാണ് സെന്തിൽ പറയുന്നത്. പിന്നീട് പല ദിവസവും പാസിംഗ് ഷോട്ട് പോലെ അഖില തന്റെ മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹത്തിൽ എത്തുകയുമായിരുന്നു. അന്ന് അഖിലയുടെ വീട്ടുകാർ തന്നെ കുറിച്ച് അന്വേഷിച്ചത് വിനയനോട് ആയിരുന്നു എന്നും ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെ വിനയൻ സാർ തന്റെ ജീവിതം കൈപിടിച്ചുയർത്തുകയായിരുന്നു എന്നുമാണ് സെന്തിൽ തുറന്നു പറഞ്ഞിരിക്കുന്നത്. എന്തുതന്നെയായാലും താരത്തിന്റെ വാക്കുകൾ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. Senthil Krishna Life Story Viral

Senthil Krishna Life Story Viral