സീരിയൽ താരം ഉമ നായരുടെ മകൾ വിവാഹിതയായി; അതിഥിയായി എത്തിയ കാർത്തികയുടെ ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു…!! | Serial Actress Uma Nair Daughter Marriage

Serial Actress Uma Nair Daughter Marriage : സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഉമ നായർ. കഴിഞ്ഞ ദിവസമായിരുന്നു ഉമാ നായരുടെ മകൾ ഗൗരിയുടെ വിവാഹം. ഡെന്നിസ് ആണ് വരൻ. ചലച്ചിത്ര മേഖലയിൽനിന്ന് അടക്കം നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദനേടിയിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഡെന്നിസിന് വളരെ ചെറുപ്പം മുതൽക്കേ തന്റെ മകളെ ഇഷ്ടം ആയിരുന്നു എന്നും വിവാഹം കഴിപ്പിച്ചു തരാമോ എന്ന് ചോദിച്ചിരുന്നരനും ഉമാ നായർ പറഞ്ഞിരുന്നു.

സീരിയൽ താരം ഉമ നായരുടെ മകൾ വിവാഹിതയായി

അന്ന് ഡെന്നിസിനു പ്രായം വളരെ കുറവാണ്. ഗൗരിയെ ഇഷ്ടമാണ് വിവാഹം നടത്തിത്തരാമോ എന്ന് വളരെ മാന്യമായി തന്നോട് വന്നു ചോദിച്ചെന്നും താൻ തടയാൻ നോക്കിയെങ്കിലും അവർ സ്ട്രോങ്ങ് ആയി തന്നെ നിന്നെന്നും ഇന്ന് മരുമകൻ ആയിട്ടല്ല മകൻ ആയിട്ടാണ് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നതെന്നും ഉമ നായർ പറഞ്ഞു. നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. മലയാളികളുടെ ഇഷ്ട നടിയായ കാർത്തികയും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹ വേദിയിൽ എത്തിയ കാർത്തികയുടെ ചിത്രങ്ങളും ശ്രദ്ധനേടുകയാണ്.

Ads

Advertisement

അതിഥിയായി എത്തിയ കാർത്തികയുടെ ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു

നടൻ സുരേഷ് ഗോപി, നടി ചിപ്പി, സോനാ നായർ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു. ചടങ്ങുകൾക്കിടെ ഗൗരിയുടെ കണ്ണു നിറയുന്നതും വിവാഹ വീഡിയോകളിലും ചിത്രങ്ങളിലും കാണാം. തങ്ങളുടെ പ്രണയകഥയും ഗൗരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 9 വർഷങ്ങൾക്കു മുൻപ് ഒരു ബാസ്ക്കറ്റ്ബോൾ‍ കോർട്ടിൽ വെച്ചാണ് തങ്ങളുടെ പ്രണയകഥ ആരംഭിച്ചത് എന്നാണ് ഗൗരി കുറിച്ചത്. തിരുവനന്തപുരം സ്വദേശിനിയാണ് നടി കാർത്തിക. നെറ്റിയിൽ കറുത്ത വട്ടപ്പൊട്ട് തൊടുന്ന താരത്തെ ഇഷ്ടപെടാത്തതായി ആരുമില്ല.

1979ൽ പുറത്തിറങ്ങിയ പ്രഭാത സന്ധ്യ എന്ന സിനിമയിൽ ശ്രീവിദ്യയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് കാർത്തിക സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ കാർത്തിക അഭിനയിച്ചിട്ടുണ്ട്. 1985- 90 കാലത്തെ മലയാളത്തിലെ മുൻ നിര നായികമാരിലൊരാളായി മാറി. ഇരുപതോളം സിനിമകളിൽ അഭിനയിച്ച കാർത്തിക, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധനേടി. Serial Actress Uma Nair Daughter Marriage

Serial Actress Uma Nair Daughter MarriageUma nair