Sitting Position Talks About Your Personality Malayalam : ഓരോരുത്തരുടെ വ്യക്തിത്വം അവരുടെ പെരുമാറ്റത്തിൽ നിന്നും രീതികളിൽ നിന്നും അറിയാൻ കഴിയും എന്ന് പറയാറുണ്ട്. ബോഡി ലാംഗ്വേജ് അഥവാ ശാരീരിക ഭാഷ ഒരാളെ മറ്റൊരാൾക്ക് മനസ്സിലാക്കാനുള്ള എളുപ്പവഴിയാണ്. ഇരിക്കുന്ന രീതി അനുസരിച്ച് ഒരാളെ കുറിച്ച് പല കാര്യങ്ങളും അറിയാൻ സാധിക്കും. കാൽ അടുപ്പിച്ചു വെച്ച്, അകത്തി വെച്ച്, കാലിന്മേൽ കാൽ കയറ്റി വെച്ച്, കാൽ ഇളക്കി കൊണ്ട് ഇങ്ങനെ പലതരത്തിൽ
നമ്മൾ ഇരിക്കാറുണ്ട്. ഇരിപ്പിലെ ഈ രീതി നോക്കി ഒരാൾക്ക് മറ്റൊരാളെ കുറിച്ച് അറിയാൻ കഴിയും. കാൽ മുട്ടുകൾ ചേർത്തുവെച്ച് കാൽപ്പാദങ്ങൾ അകത്തി ഇരിക്കുന്നവർ ഉത്തരവാദിത്വബോധം ഇല്ലാത്തവരാണ് എന്നാണ് പൊതുവേ പറയുന്നത്. ഇവർ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നവർ ആയിരിക്കും. ഏൽപ്പിച്ചു കൊടുക്കുന്ന ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരുടെ തലയിൽ വച്ച് തലയൂരുന്നവർ ആയിരിക്കും. എന്നാൽ ഇവർ സർഗശേഷിയുള്ള വരും
നേർവഴികാരുമായിരിക്കും. കാലിന്മേൽ കാൽ കയറ്റി ഇരിക്കുന്നവർ ഭാവനാശാലികൾ ആയിരിക്കും. എപ്പോഴും പുതിയ ആശയങ്ങൾ ഉള്ളവരായിരിക്കും. ജീവിതത്തിന് വിലകൽപ്പിക്കുന്ന ഇവർ ജീവിതം ആസ്വദിക്കുന്ന വരുമായിരിക്കും. കാൽപ്പാദങ്ങൾ ചേർത്തുവെച്ച് കാൽമുട്ടുകൾ അകത്തി വെച്ച് ഇരിക്കുന്നവർ മനസ്സ് പലയിടങ്ങളിൽ സഞ്ചരിക്കുന്നവർ ആയിരിക്കും. കാൽമുട്ടുകൾ മുതൽ കാൽ പാദം വരെ അത്യാവശ്യത്തിന്
അടുപ്പിച്ചു വെച്ച് ഇരിക്കുന്നവർ പൊതുവേ അന്തർമുഖരായിരിക്കും. ഇവർ ആരോടും സംസാരിക്കാർ ഉണ്ടാവുകയില്ല. എന്നാൽ ഇവർ നേർവഴിക്ക് സഞ്ചരിക്കുന്നവർ ആയിരിക്കും. കാല് അല്പം ചരിച്ചു വെച്ച് ഇരിക്കുന്നവർ ചെറിയതോതിൽ കാർക്കശ്യ സ്വഭാവം ഉള്ളവരായിരിക്കും. തിടുക്കം കാണിക്കാതെ എല്ലാ കാര്യങ്ങളും ആവേശത്തോടെ ചെയ്യുന്നതായിരിക്കും. കൂടുതൽ കാര്യങ്ങൾക്ക് വീഡിയോ കാണാം. Video credit: Hello Malayalam