ചായക്കട രുചിയിൽ തനി നാടൻ പഴം പൊരി; അപ്പകാരമോ, ദോശമാവോ ഇല്ലാതെ ഗോതമ്പുപൊടി കൊണ്ട് കിടിലൻ പഴംപൊരി തയ്യാറാക്കാം..! | Special Pazhampori Recipe

Special Pazhampori Recipe:നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പഴംപൊരി. എന്നാൽ മിക്കപ്പോഴും പഴംപൊരി തയ്യാറാക്കുമ്പോൾ അത് കടകളിൽ നിന്നും വാങ്ങുന്നതിന്റെ അത്ര രുചി കിട്ടുന്നില്ല എന്ന് കൂടുതൽ പേരും പരാതി പറയാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പഴംപൊരിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.

ആവശ്യമായ ചേരുവകൾ

Ads

  • പഴുത്ത എത്ത പഴം – 2 എണ്ണം
  • ഗോതമ്പ് പൊടി -1 കപ്പ്
  • വറുത്ത അരിപ്പൊടി-1 ടീസ്പൂൺ
  • ദോശമാവ് -3 ടേബിൾ സ്പൂൺ
  • കടലമാവ് -1 ടീസ്പൂൺ
  • ഉപ്പ് -1 പിഞ്ച്
  • മഞ്ഞൾപൊടി -1 പിഞ്ച്
  • പഞ്ചസാര-3 ടേബിൾ സ്പൂൺ

Advertisement

ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച പൊടികളും,ഉപ്പ് പഞ്ചസാര എന്നിവയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം എടുത്തുവച്ച ദോശയുടെ മാവ് കൂടി പൊടികളോടൊപ്പം ചേർത്ത് കട്ടകൾ ഇല്ലാതെ മിക്സ് ചെയ്തെടുക്കണം.മാവിലേക്ക് ആവശ്യമായ വെള്ളം കുറേശ്ശെയായി ഈയൊരു സമയത്ത് ചേർത്തു കൊടുക്കണം.ഒട്ടും കട്ടകളില്ലാത്ത രീതിയിൽ മാവ് തയ്യാറാക്കി കഴിഞ്ഞാൽ ആറു മുതൽ ഏഴുമണിക്കൂർ വരെ മാവ് പൊന്താനായി മാറ്റിവയ്ക്കാം.

ശേഷം എടുത്തുവച്ച പഴത്തിന്റെ തൊലിയെല്ലാം കളഞ്ഞ് കനം കുറച്ച് നീളത്തിൽ മുറിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിലോ അല്ലെങ്കിൽ അടി കട്ടിയുള്ള ഒരു പാത്രത്തിലോ എണ്ണ തിളപ്പിക്കാനായി വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് മുറിച്ചുവെച്ച് പഴത്തിന്റെ കഷ്ണങ്ങൾ മാവിൽ മുക്കി ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്.ഇപ്പോൾ നല്ല രുചികരമായ ക്രിസ്പിയായ പഴംപൊരി റെഡിയായി കഴിഞ്ഞു.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Pazhampori Recipe Credits : Ichus Kitchen

0/5 (0 Reviews)
recipesanckSpecial Pazhampori Recipe