മുത്തശ്ശിമാർ ഉണ്ടാക്കുന്ന അതേ രുചിയിൽ ഒരു അച്ചാർ; വായിൽ കപ്പലോടും രുചിയിൽ അടിപൊളി കണ്ണിമാങ്ങ അച്ചാർ..!! | Special Tender Mango Pickle

Special Tender Mango Pickle: അതിനായി ഒരു കിലോ കണ്ണിമാങ്ങാ നന്നായി കഴുകി, ഒട്ടും വെള്ളമില്ലാത്ത രീതിൽ തുടച്ചെടുക്കുക. ചെറിയ ഭാഗം തണ്ടോടു കൂടെ വേണം മാങ്ങ എടുക്കാൻ. ഇനി ഒരു കഴുകി ഉണക്കിയെടുത്ത ഭരണി എടുക്കുക. ഇതിലേക്ക് കുറച്ച് കല്ലുപ്പ് ഇടുക ശേഷം മുകളിൽ മാങ്ങയിടുക. ഇതുപോലെ തന്നെ 150 ഗ്രാം കല്ലുപ്പും മുഴുവൻ മാങ്ങയും തട്ടുകളക്കി ഇട്ട് കൊടുക്കുക. ഇനി ഒരു കോട്ടൺ തുണി 2,3 മടക്കുകളാക്കി എടുക്കുക. ഇതു കൊണ്ട് ഭരണിയുടെ വായഭാഗം മുറുകെ കെട്ടിവെക്കുക.ഇതിനി കുറഞ്ഞത് 15 ദിവസമെങ്കിലും തുറക്കാതെ വെക്കുക. ഇടക്ക് ഭരണി ഒന്ന് കുലുക്കി വെക്കുക.

Ingredients

  • Tender Mangoes
  • Rock Salt
  • Fenugreek
  • Mustard
  • Chilly Powder
  • Asafoetida Powder
  • Turmeric Powder
  • Sesame Oil

Ads

How To Make Special Tender Mango Pickle

15 ദിവസത്തിന് ശേഷം തുറക്കുമ്പോൾ മാങ്ങയും ഉപ്പുമെല്ലാം നന്നായി യോജിച്ച് വന്നിട്ടുണ്ടാകും. ഇതിനി ഒന്ന് അരിച്ചെടുക്കണം. ഇനി ഒരു പാൻ അടുപ്പത്തു വെക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ ഉലുവ ചേർക്കുക. ഇതൊന്ന് പൊട്ടി തുടങ്ങുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി പാനിലേക്ക് ഒന്നര ടീസ്പൂൺ കടുക് ഇട്ട് വറുക്കുക. ഇത് പൊട്ടി തുടങ്ങുമ്പോൾ തീ ഓഫ്‌ ചെയ്യാം. ഇനി പാൻ വെച്ച് അതിലേക്ക് 5 ടേബിൾസ്പൂൺ മുളക് പൊടി, ഒരു ടീസ്പൂൺ കായപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് ചൂടുക്കിയെടുക്കുക. ഇതും മാറ്റിവെച്ച ശേഷം പാനിലേക്ക് കാൽ കപ്പ് എള്ളെണ്ണ ഒഴിക്കുക. ഇത് നന്നായി ചൂടായ ശേഷം മാറ്റി വെക്കുക.

Advertisement

ഇനി ഒട്ടും നനവില്ലാത്ത ഒരു ജാറിലേക്ക് കടുകും ഉലുവയും ചേർത്ത് പൊടിക്കുക. ഇനി മാങ്ങ ഒരു ബൗളിലേക്കിടുക. ഇതിലേക്ക് വറുത്തു വച്ച പൊടികൾ ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി കടുക് -ഉലുവ പൊടിച്ചത് ചേർക്കുക. ശേഷം ആവശ്യത്തിന് അനുസരിച്ച് മാങ്ങയിൽ നിന്ന് കിട്ടിയ അരിച്ചെടുത്ത വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് പാകമാക്കുക. ഇനി ഇത് ഒരു ചില്ല് കുപ്പിയിലേക്ക് മാറ്റാം. ശേഷം മുകളിലേക്ക് ചൂടാക്കിയ എള്ളെണ്ണ കൂടെ ഒഴിച്ച് നന്നായി അടച്ചു വെക്കുക. രുചിയൂറും കണ്ണിമാങ്ങാ അച്ചാർ റെഡി… 15 ദിവസം ഇതുപോലെ വെച്ച ശേഷം നമുക്കിത് കഴിക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണൂ…!! Video Credits : Sudharmma Kitchen

Special Tender Mango Pickle

Special Tender Mango Pickle is a tangy, spicy, and flavorful delicacy made from handpicked baby mangoes. These tender mangoes are carefully cleaned and cured with a blend of traditional spices, including mustard seeds, red chili powder, fenugreek, and asafoetida, then preserved in gingelly (sesame) oil for an authentic South Indian taste. The pickle offers a perfect balance of sourness and heat, with a crisp bite and rich aroma. Ideal as a side dish with rice, curd, or chapati, this pickle is a nostalgic reminder of homemade flavors passed down through generations. A true treat for pickle lovers!

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)
Special Tender Mango Pickle