Sugar Reducing Drink : ഇന്നത്തെ കാലത്ത് വളരെ ചെറിയ പ്രായത്തിൽ തന്നെ ഷുഗർ,പ്രഷർ പോലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും മിക്ക ആളുകളും. പ്രത്യേകിച്ച് ഷുഗർ പോലുള്ള അസുഖങ്ങൾ ഒരിക്കൽ വന്നു കഴിഞ്ഞാൽ അത് മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും പിന്നീട് ഷുഗർ ലെവൽ കുറയ്ക്കാനായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യേണ്ടിവരും.
മാത്രമല്ല ഷുഗർ കുറയ്ക്കാനായി സ്ഥിരമായി മരുന്നുകൾ കഴിക്കേണ്ടി വരുമ്പോൾ അത് വഴി പല രീതിയിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവുകയും ചെയ്യാറുണ്ട്.അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തയ്യാറാക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ കഞ്ഞിവെള്ളവും, നാലു തൽ അഞ്ചെണ്ണം വരെ വെണ്ടക്കയം, ഒരു കഷണം കറുവാപ്പട്ടയുമാണ്.
Ads
ഷുഗർ ലെവൽ കുറയ്ക്കുന്നതിൽ വെണ്ടയ്ക്കയുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഈ ഒരു രീതിയിൽ മാത്രമല്ല വെണ്ടയ്ക്ക കറികളിലും തോരനിലുമെല്ലാം കൂടുതലായി ഉൾപ്പെടുത്തുന്നതും ഷുഗർ നില കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ഒരു വലിയ ഗ്ലാസിന്റെ അളവിൽ കഞ്ഞിവെള്ളം എടുത്ത് വയ്ക്കുക. ശേഷം അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി അരിഞ്ഞിടുക.
അതിലേക്ക് ഒരു കഷണം പട്ട കൂടി ഇട്ടശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി വയ്ക്കുക. പിറ്റേദിവസം രാവിലെ കഞ്ഞിവെള്ളം നല്ല രീതിയിൽ അരിച്ചെടുത്ത് കുടിക്കുക. ഈയൊരു രീതിയിൽ തുടർച്ചയായി ഒന്നോ രണ്ടോ ആഴ്ച വെണ്ടക്കയിട്ട് തയ്യാറാക്കി വെച്ച ഡ്രിങ്ക് കുടിക്കുകയാണെങ്കിൽ ഷുഗർ ഉള്ളവരിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sugar Reducing Drink Credit : Kairali Health