Tasty And Easy Quick Snack : മാവൊന്നും പരത്താതെ ഒരു അട ഉണ്ടാക്കാം. രാവിലെയോ വൈകീട്ടോ ചായക്ക് കഴിക്കാം. ഒരുതവണ ഉണ്ടാക്കി നോക്കൂ. വീണ്ടും വീണ്ടും ഉണ്ടാക്കും. നല്ല മധുരവും രുചിയും ഉള്ള ഒരു അടയുടെ റെസിപ്പി ആണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത്. ഒരു തവണ ഉണ്ടാക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഈ അട ഉണ്ടാക്കാൻ ആദ്യം നമ്മൾ കുറച്ച് ശർക്കര പാനിയാണ് ഉണ്ടാക്കേണ്ടത്. അതിനുവേണ്ടി അടി കട്ടിയുള്ള
Ingredients
- Jaggery
- Water
- Ghee
- Coconut
- Wheat Flour
- Salt
- Banana Leaf
Ads
ഒരു പാത്രത്തിൽ 200 ഗ്രാം ശർക്കര ഇട്ട് കാൽകപ്പ് വെള്ളവും ഒഴിച്ച് തിളപ്പിക്കുക. ശർക്കര അലിഞ്ഞതിന് ശേഷം അതികം കുറുക്കാതെ ഇറക്കി വെച്ചാൽ മതി. തണുത്തതിന് ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ച ശേഷം മാറ്റി വെക്കുക. ഈ സമയം ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യൊഴിച്ച് ചൂടാവുമ്പോൾ ഒരു കപ്പ് ചിരവിയ തേങ്ങ ഇട്ട് കുറച്ച് നേരം ഇളക്കി കൊണ്ടിരിക്കുക. തേങ്ങയുടെ നിറം മാറി വരുമ്പോൾ നേരത്തെ
Advertisement
How To Make Tasty And Easy Quick Snack
തയ്യാറാക്കി വച്ച ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക. ഈ മിഷ്രിതം കുറുകി വരുമ്പോൾ ഇറക്കി മാറ്റി വെക്കുക. വേറെ ഒരു പാത്രത്തിൽ ഗോതമ്പ് പൊടി എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് കുറച്ച് കട്ടിയുള്ള ഒരു മാവുണ്ടാക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാൻ മറക്കരുത്. ഇനി നമുക്ക് വേണ്ടത് വാഴയിലയാണ്. കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ച വാഴയിലയിൽ ആദ്യം തവിയിൽ കുറച്ച് മാവെടുത്ത് ഒഴിച്ച് ഒന്ന് പരത്തി
കൊടുക്കുക. എന്നിട്ട് ശർക്കര കൂട്ട് കുറച്ച് മാവിന്റെ ഒരു ഭാഗത്തായി ഇട്ട് കൊടുത്ത് ഇല മടക്കുക. ഇനി സ്റ്റീമറിൽ വെള്ളം വച്ച് ചൂടാവുമ്പോൾ ആ ഇലയട വച്ച് 15 മിനിറ്റ് വേവിക്കുക. വെന്ത ഇലയട തണുത്ത ശേഷം കഴിച്ചോളൂ. നല്ല രുചിയായിരിക്കും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. credit : sruthis kitchen
Tasty And Easy Quick Snack
This tasty and easy quick snack is perfect for those moments when you need something delicious in a hurry. Made with readily available ingredients like bread, onions, spices, and a dash of ketchup or chutney, it can be prepared in under 10 minutes. Lightly toasted or pan-fried to a golden crisp, this snack is bursting with flavor and crunch. You can customize it with vegetables, cheese, or eggs for added taste and nutrition. Ideal for evening tea-time or sudden guests, this snack is both satisfying and simple, making it a go-to recipe for busy days or lazy evenings.