Tasty Panji Appam Breakfast Recipe : അനാരോഗ്യകരമായ ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കി ആവിയിൽ വേവിച്ച പലഹാരങ്ങൾ വേണം എപ്പോഴും കഴിക്കാൻ. അതാണ് സത്യത്തിൽ നമ്മുടെ ആരോഗ്യത്തിന് എന്നും നല്ലത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ആവിയിൽ വേവിച്ച നല്ല രുചികരമായ ഒരു പലഹാരമാണ് നമ്മൾ തയ്യാറാക്കുന്നത്. അതാണ് പഞ്ഞിയപ്പം. ഇത് പച്ചരി കൊണ്ട് ഉണ്ടാക്കുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ്.
സാധാരണ നമ്മൾ വീടുകളിൽ ഉണ്ടാക്കുന്ന കിണ്ണത്തപ്പം പോലെ തന്നെയാണ് ഇതും ഇരിക്കുന്നത്. എന്നാൽ ഇതിൽ ചേർക്കുന്ന കൂട്ടിന് ചെറിയ വ്യത്യാസമുണ്ടെന്നു മാത്രം. കിണ്ണത്തപ്പത്തിൽ മധുരമാണ് ചേർക്കുന്നത്. എന്നാൽ ഇതിൽ നമുക്ക് ഒട്ടും തന്നെ മധുരം ഉപയോഗിക്കാതെ തയ്യാറാക്കാം. അതുകൊണ്ടു തന്നെ പ്രായമായവർക്കും ഇത് ശെരിക്കും കഴിക്കാവുന്നതാണ്. എങ്ങനെയാണ് പച്ചരി കൊണ്ടുള്ള വേവിച്ച പഞ്ഞിയപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം.
Ads
Advertisement
ആദ്യമായി ഒരുകപ്പ് പച്ചരിയും അരക്കപ്പ് ഉഴുന്നും നന്നായി കഴുകിയതിനു ശേഷം നാലു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. 4 മണിക്കൂറിനു ശേഷം കുതിർക്കാൻ വച്ച അരിയും ഉഴുന്നും ചോറും യീസ്റ്റും കൂടി അരച്ചെടുക്കുക. അതിന് ശേഷം ഇത് കുറഞ്ഞത് 5 മണിക്കൂർ എങ്കിലും പൊങ്ങാൻ വയ്ക്കുക. പൊങ്ങിയതിനു ശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഇളക്കി നന്നായി ഇത് യോജിപ്പിക്കുക. റെഡിയാക്കി വെച്ച ബാറ്റർ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.
നെയ് പുരട്ടിയ പാത്രത്തിൽ ഇത് കുറേശ്ശേ ഒഴിച്ച് 5 മിനിറ്റു കൊണ്ട് വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് പെട്ടന്ന് മാറ്റുക. ഇത്രയും ആകുമ്പോൾ ഹെൽത്തി ആയിട്ടുള്ള പഞ്ഞിയപ്പം തയ്യാർ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. Tasty Panji Appam Breakfast Recipe credit : Jess Creative World