Tasty Special Vattayappam Recipe : വളരെ സ്വാദോടെ വീട്ടിൽ ഒരുക്കാവുന്ന ഒരു നാടൻ പലഹാരമാണ് വട്ടയപ്പം. ഇത് പ്രഭാത ഭക്ഷണമായും പലഹാരമായും വിളമ്പാവുന്നതാണ്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ചും വീടുകളിൽ തയ്യാറാക്കി വരുന്ന മധുരമുള്ളൊരു പലഹാരം കൂടിയാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന നല്ല സ്പോഞ്ച് അല്ലെങ്കിൽ പഞ്ഞി പോലെയുള്ള രുചികരമായ വട്ടയപ്പം ഉണ്ടാക്കാം.
- പച്ചരി/ഇഡലി അരി – 2 കപ്പ് (250 ml)
- തേങ്ങാപാൽ – 3/4 + 1 കപ്പ്
- വെള്ളം – 2 കപ്പ്
- ചോറ് – 1/2 കപ്പ്
- യീസ്റ്റ് – 1 ടീസ്പൂൺ
- പഞ്ചസാര – 1/2 കപ്പ്
- ഉപ്പ്
- വെളിച്ചെണ്ണ
- ഏലക്ക പൊടി
ആദ്യമായി ഒരു വലിയ പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി അല്ലെങ്കിൽ ഇഡലി അരി എടുക്കണം. പച്ചരി എടുക്കുമ്പോൾ പഴകിയ പച്ചരി എടുക്കാതെ പുതിയത് എടുക്കാൻ ശ്രദ്ധിക്കണം. അരി നല്ലപോലെ കഴുകിയെടുത്ത ശേഷം കുറച്ച് കൂടുതൽ വെള്ളമൊഴിച്ച് കുതിരാനായി വയ്ക്കണം. ഏകദേശം ആറ് മുതൽ ഏഴ് മണിക്കൂർ കുതിരാൻ വയ്ക്കുന്നത് വളരെ നല്ലതാണ്. കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും കുതിരാനായി വയ്ക്കണം. രാത്രി തന്നെ കുതിരാനിടുന്നതാണ് നല്ലത്. രാവിലെ നല്ലപോലെ കുതിർന്നു വന്ന അരി ഒന്നുകൂടെ വെള്ളം മാറ്റി കഴുകിയെടുക്കണം.
ശേഷം മിക്സിയുടെ വലിയ ജാറെടുത്ത് മുക്കാൽ ഭാഗത്തോളം അരിയും മുക്കാൽ കപ്പ് തേങ്ങാപാലും ചേർത്ത് കൊടുക്കണം. ആദ്യം നമ്മൾ ഇതൊന്ന് നല്ല കട്ടിയോടെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റാം. ശേഷം നമ്മൾ അരച്ചെടുത്ത മാവിൽ നിന്നും രണ്ട് സ്പൂൺ മാവ് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കാം. ഇതിലേക്ക് രണ്ട് കപ്പോളം വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് അടുപ്പിലേക്ക് മാറ്റി കപ്പി കാച്ചിയെടുക്കാം. ആദ്യം ഉയർന്ന തീയിൽ വച്ച് ചൂടായി വരുമ്പോൾ ഏറ്റവും കുറഞ്ഞാൽ തീയിലിട്ട് മാവ് നന്നായി കുറുക്കിയെടുക്കാം. ഒരുപാട് കട്ടയാവുന്ന മുൻപ് നല്ലപോലെ ഇളക്കി തീ ഓഫ് ചെയ്ത് ചൂടാറാനായി വയ്ക്കാം. കേരള സ്റ്റൈൽ സോഫ്റ്റ് വട്ടയപ്പം നിങ്ങളും തയ്യാറാക്കി നോക്കൂ… Tasty Special Vattayappam Recipe Credit : Bismi Kitchen,