Thenga Chirakan Easy Tip : ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും പാചകത്തിനായി തേങ്ങാ ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. ഒട്ടുമിക്ക കറികളിലും തേങ്ങാ ചേർക്കുന്നത് മലയാളികളുടെ ഒരു പ്രത്യേകത തന്നെയാണ്. ദിവസത്തിൽ കറികളിലായാലും പല തരത്തിൽ ഉള്ള പലഹാരങ്ങൾ തയ്യാറാക്കുന്നതിനായും ഒരു മുറി തേങ്ങാ എങ്കിലും വീട്ടിൽ ചിരകാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല.
എന്നാൽ ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള ഒരു കാര്യമാണ് തേങ്ങാ ചിരകുന്നത്. എന്നാൽ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ.. ഇനിയാരും തേങ്ങാ ചിരകാൻ മടി കാണിക്കുകയില്ല. കൂടാതെ നമുക്കെല്ലാം ഉപകാരപ്രദമായ മറ്റു ചില ടിപ്പുകളും വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഇതിനായി തേങ്ങാ ഉടച്ചശേഷം വെള്ളത്തിൽ നനച്ചു കൊടുക്കുക. അതിനുശേഷം അരമണിക്കൂറോ ഒരു മണിക്കൂറോ ഫ്രീസറിൽ വെക്കുക.
ഒരു മണിക്കൂറിനുശേഷം പുറത്തെടുത്തു വെള്ളത്തിലിട്ട് തണുപ്പ് കളയുക. തണുപ് പോയിക്കഴിഞ്ഞാൽ എളുപ്പത്തിൽ ചിരട്ടയിൽ നിന്നും തേങ്ങാ വിട്ടുകിട്ടും. എന്നാൽ എല്ലാ തേങ്ങയും ഇതുപോലെ മുഴുവനായും വിട്ടുകിട്ടിയില്ലെങ്കിൽ കത്തി ഉപയോഗിച്ച് കുത്തികൊടുത്താൽ മതി. അതുമല്ലെങ്കിൽ ഇഢലിച്ചെമ്പിൽ ആവി കേറ്റിയെടുക്കുക. എളുപ്പത്തിൽ ചിരട്ടയിൽ നിന്നും തേങ്ങാ വിട്ടുകിട്ടും. ഇത് ചെറുതായിഅരിഞ്ഞശേഷം
മിക്സിയിലിട്ട് അരച്ചെടുക്കുകയാണ് ചെയ്യുന്നത്. ബിസ്ക്കറ്റ് കടയിൽ നിന്നും വാങ്ങിയശേഷം അതിന്റെ കവർ പൊട്ടിച്ചു കുറച്ചു ദിവസം കഴിഞ്ഞാൽ തണുത്ത് പോകാറുണ്ട്. ഇത് ഒഴിവാക്കുന്നതിനായി തണുത്തു പോയ ബിസ്ക്കറ്റിലേക്ക് കുറച്ച് അരി ഇട്ടതിനുശേഷം നല്ലപോലെ അടച്ചു വയ്ക്കുകയാണെങ്കിൽ അത് വീണ്ടും പഴയ പോലെ മുറുകുന്നതായി കാണാം. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണൂ.. Video Credit : Ansi’s Vlog