Tiles Cleaning Easy Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും മുറ്റത്ത് ഏതെങ്കിലും രീതിയിലുള്ള കല്ലുകളോ ടൈലുകളോ പതിച്ച് കൊടുക്കുന്നത് ഒരു പതിവാണ്. ഇത്തരത്തിലുള്ള ടൈലുകൾ ഒട്ടിച്ചു കാണാൻ വളരെയധികം ഭംഗിയാണെങ്കിലും അവയിൽ പെട്ടെന്ന് അഴുക്കുപിടിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് കരിയിലയും മറ്റും അടിഞ്ഞ് നിന്ന് പല രീതിയിലുള്ള കറകളും ടൈലുകളിൽ
പറ്റിപ്പിടിക്കാറുണ്ട്. അത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര കടുത്ത കറകളും നിഷ്പ്രയാസം കളയാനായി ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ മുറ്റത്തെ ടൈലുകൾ വൃത്തിയാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ രണ്ട് ചെറിയ പാക്കറ്റ് സോപ്പുപൊടി, ഒരു പാക്കറ്റ് ബേക്കിംഗ് സോഡാ, മുക്കാൽ ഭാഗത്തോളം ഹാർപിക് ഇത്രയുമാണ്. ആദ്യം തന്നെ ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് സോപ്പുപൊടിയും, ഹാർപ്പിക്കും ബേക്കിംഗ്
Ads
Advertisement
സോഡയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ആ സമയം കൊണ്ട് ടൈലുകളിൽ ഉള്ള ചെറിയ പൊടികളും മറ്റും ചൂല് ഉപയോഗിച്ച് അടിച്ചുവാരി എടുക്കുക. അതിനു മുകളിലേക്ക് വെള്ളം ഒഴിച്ച് ഒന്ന് നനച്ചു കൊടുക്കണം. ശേഷം തയ്യാറാക്കിവെച്ച കൂട്ട് അവയ്ക്ക് മുകളിലൂടെ ഒഴിച്ച് നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. കുറച്ചുനേരം ഈയൊരു കൂട്ട് ടൈലിൽ നല്ല രീതിയിൽ റസ്റ്റ് ചെയ്യാനായി ഇടണം. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ
തന്നെ ടൈലിൽ നിന്നും കറകൾ ഇളകി വരുന്നതായി കാണാം. പിന്നീട് പച്ചവെള്ളം ഉപയോഗിച്ച് ഒന്നുകൂടി ടൈലുകൾ വൃത്തിയായി കഴുകി കൊടുക്കാവുന്നതാണ്. അതുപോലെ മഴക്കാലത്ത് കല്ലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന പായലുകളും എളുപ്പത്തിൽ കളയാനായി സാധിക്കും. അതിനായി വഴുക്കലും പായലും ഉള്ള ഭാഗങ്ങളിൽ അല്പം ബ്ലീച്ചിംഗ് പൗഡർ വിതറി ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മാത്രം മതി. ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tiles Cleaning Easy Tips Credit : Vichus Vlogs
Tiles Cleaning Easy Tips
1. Use Baking Soda & Vinegar (Natural Cleaner)
- Mix 1/2 cup baking soda with 1/4 cup white vinegar and warm water.
- Scrub tiles and grout with a brush or sponge.
- Let it sit for 5–10 minutes, then rinse with clean water.
- Great for kitchen and bathroom tiles.
2. Dish Soap & Warm Water
- Mix a few drops of liquid dish soap with warm water.
- Use a mop or cloth for daily floor tile cleaning.
- Removes grease and general dirt with ease.
3. Salt for Grout Lines
- Sprinkle table salt directly on grout (especially damp areas).
- Scrub with an old toothbrush.
- Salt kills bacteria and removes stubborn stains.
4. Steam Cleaning (If Available)
- A steam mop or handheld steamer can deep clean without chemicals.
- Kills germs and lifts dirt from grout lines.
5. Avoid Harsh Acids or Bleach Frequently
- Overuse can damage tiles or discolor grout.
- Use mild cleaners regularly to avoid buildup.
Extra Tip: Shine with Vinegar Spray
- Mix equal parts vinegar and water in a spray bottle.
- Spray on clean tiles and wipe with a microfiber cloth for a shiny finish.