Tip To Clean Kunjan Mathi : മീൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. പ്രത്യേകിച്ച് മത്തി പോലുള്ള ചെറിയ മീനുകൾ ലഭിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് കറിയും, ഫ്രൈയുമെല്ലാം എല്ലാ വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കുഞ്ഞൻ മത്തി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ ചെറിയ മത്തി എടുത്ത് അതിന്റെ പുറംഭാഗവും ആവശ്യമില്ലാത്ത ഭാഗങ്ങളുമെല്ലാം കട്ട് ചെയ്ത് നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുക. ശേഷം അല്പം കല്ലുപ്പ് കൂടിയിട്ട് മത്തി നല്ലതുപോലെ മിക്സ് ചെയ്ത് ക്ലീൻ ചെയ്ത് എടുക്കണം. അടുത്തതായി വിഭവം തയ്യാറാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു അടി കട്ടിയുള്ള പാത്രത്തിലേക്ക് ഒരു പിടി അളവിൽ പച്ചകുരുമുളകും, അല്പം പെരുംജീരകവും ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക.
Ads
Advertisement
Tip To Clean Kunjan Mathi
ശേഷം അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കണം. ഈ ചേരുവകളുടെ ചൂട് മാറിക്കഴിയുമ്പോൾ അത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു ഇടികല്ലിൽ അല്പം ഇഞ്ചി, വെളുത്തുള്ളി എന്നിവ കൂടിയിട്ട് ചതച്ചെടുക്കണം. കഴുകി വൃത്തിയാക്കി വെച്ച മത്തിയിലേക്ക് ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി തയ്യാറാക്കി വെച്ച അരപ്പ് ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം ഒരു മൺചട്ടിയെടുത്ത് അതിൽ ഒരു വലിയ കഷണം വാഴയിലെ വെച്ചുകൊടുക്കുക.
അതിനു മുകളിൽ അല്പം വെളിച്ചെണ്ണ തൂവി കറിവേപ്പില കൂടി വെച്ചശേഷം തയ്യാറാക്കി വെച്ച മത്തിയുടെ കൂട്ട് സെറ്റ് ചെയ്തു കൊടുക്കുക. വീട്ടിൽ വിറകടുപ്പാണ് ഉപയോഗിക്കുന്നത് എങ്കിൽ അത് നല്ല രീതിയിൽ കത്തിച്ച ശേഷം ചട്ടി അതിന് മുകളിൽ വച്ച് മത്തി മൂടി വയ്ക്കുന്നതിനായി ഒരു വാഴയില കൂടി വച്ച് മുകളിൽ ഒരു അടപ്പ് കൂടി സെറ്റ് ചെയ്തു കൊടുക്കണം. കുറച്ചുനേരം മത്തി ഈയൊരു രീതിയിൽ വേവിച്ചെടുത്ത ശേഷം പാത്രത്തിനു മുകളിൽ അല്പം കനൽ കൂടിയിട്ട് ചൂടാക്കിയശേഷം അടുപ്പിൽ നിന്ന് എടുത്ത് മാറ്റാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ മത്തി ഉപയോഗിച്ചുള്ള ഒരു വിഭവം റെഡിയായി കഴിഞ്ഞു. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. Tip To Clean Kunjan Mathi Viedo Credits : Kunjol thathas World
1. 🐟 “Kunjan Mathi” as a Local Fish Name:
In some parts of Kerala, “Kunjan Mathi“ (കുഞ്ഞൻ മത്തി) is a colloquial term used to describe small-sized sardines or baby sardines.
- “Mathi” means sardine in Malayalam
- “Kunjan” means small or young
- These are often deep-fried or used in spicy Kerala-style fish curries
- Considered tasty and easy to digest due to their small size
2. 🎭 As a Nickname or Character Name:
In Malayalam popular culture, Kunjan Mathi might also be used:
- As a comic character nickname or funny title in village stories or mimicry acts
- “Kunjan” is a common affectionate nickname for boys
- “Mathi” can also metaphorically mean someone clever or witty, depending on the tone used