ഒരൂ കവറുണ്ടെങ്കിൽ ഒറ്റ കറക്കിൽ ഫാൻ വൃത്തിയാകും.!! കറന്റ് ബിൽ പകുതിയാകും.. | Tip To Clean Table Fan

Tip To Clean Table Fan : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ വീടിന്റെ എല്ലാ ഭാഗവും ഒരേ രീതിയിൽ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചെറിയ രീതിയിൽ പൊടികൾ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് ഒരു ബുദ്ധിമുട്ടേറിയ പണിയാണ്. അത്തരത്തിൽ വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള വീടിന്റെ ഏതു ഭാഗങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി തയ്യാറാക്കി

നോക്കാവുന്ന ഒരു ലിക്വിഡിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് കുറച്ച് വൈറ്റ് നിറത്തിലുള്ള ടൂത്ത് പേസ്റ്റ് ചേർത്തു കൊടുക്കുക. കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്. ശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ വിനാഗിരി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇപ്പോൾ സൊലൂഷൻ നല്ല രീതിയിൽ പതഞ്ഞു പൊന്തി വരുന്നതായി കാണാം.

ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി പൊടിപിടിച്ച ഫാൻ, സ്വിച്ച് ബോർഡ്, വാഷ്ബേസിൻ, സ്റ്റെയർ കേസിന്റെ പിടിഭാഗം എന്നിവിടങ്ങളെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ആദ്യമായി തന്നെ ഒരു ടേബിൾ ഫാൻ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് നോക്കാം. ഈയൊരു ലിക്വിഡ് ഒരു സ്പ്രേ ബോട്ടിലിലാക്കി ഫാനിന്റെ മുകൾ ഭാഗത്തും, ലീഫിന്റെ ഭാഗങ്ങളിലുമെല്ലാം സ്പ്രേ ചെയ്തു കൊടുക്കുക. ശേഷം നല്ല രീതിയിൽ കട്ടിയുള്ള ഒരു പ്ലാസ്റ്റിക് സഞ്ചി ഉപയോഗപ്പെടുത്തി ഫാൻ കവർ ചെയ്തു കൊടുക്കുക. ഫാനിന്റെ പുറംഭാഗം നല്ല രീതിയിൽ ടൈറ്റായി ഒരു കയർ ഉപയോഗിച്ച് ശേഷം ഫാൻ ഓൺ

ചെയ്തു കുറച്ചുനേരം വച്ചു കഴിഞ്ഞ് കവർ ഓപ്പൺ ചെയ്യുമ്പോൾ ലീഫിന്റെ ഭാഗങ്ങളെല്ലാം ക്ലീൻ ആയതായി കാണാൻ സാധിക്കും. ഫാനിന്റെ പുറംഭാഗം, സ്റ്റാൻഡിന്റെ ഭാഗം എന്നിവിടങ്ങളെല്ലാം ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇതേ ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ വാഷ്ബേസിൻ കഴുകി വൃത്തിയാക്കുകയും അതുപോലെ സ്റ്റെയർ കേസിന്റെ പിടിഭാഗം വൃത്തിയാക്കുകയുമെല്ലാം ചെയ്യാം. അതിനായി ആവശ്യമുള്ള ഭാഗങ്ങളിൽ ലിക്വിഡ് സ്പ്രേ ചെയ്ത് അല്പസമയം കഴിഞ്ഞ് ഒരു തുണി ഉപയോഗിച്ച് ക്ലീൻ ചെയ്തു കൊടുത്താൽ മാത്രം മതിയാകും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tip To Clean Table Fan Credit : Resmees Curry World

Tip To Clean Table Fan