Tips To Get Rid Of Rats : നമ്മുടെയെല്ലാം നാട്ടിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഇലകളിൽ ഒന്നായിരിക്കും എരിക്കിന്റെ ഇല. പ്രത്യേകിച്ച് റോഡിന്റെ സൈഡിലും കാടുപിടിച്ച് കിടക്കുന്ന ഇടങ്ങളിലുമെല്ലാം ഇത് ധാരാളമായി കാണാറുണ്ട്. നിരവധി ഔഷധഗുണങ്ങൾ ഉള്ള എരിക്കിന്റെ ഇല, പൂവ് എന്നിവ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഉപയോഗിക്കാറുണ്ട്. കൂടാതെ പല്ലി, പാറ്റ, മറ്റു പ്രാണികൾ എലിശല്യം എന്നിവ
ഇല്ലാതാക്കാനും എരിക്കിൻ ഇല ഉപയോഗപ്പെടുത്താവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എരിക്കിന്റെ ഇല ഉപയോഗിക്കുന്നതു കൊണ്ടുള്ള കുറച്ച് ഔഷധഗുണങ്ങൾ അറിഞ്ഞിരിക്കാം. കൈകാൽ വേദന, നീര് പോലുള്ള രോഗങ്ങൾ ഇല്ലാതാക്കാൻ എരിക്കിന്റെ ഇല അൽപനേരം ആ ഭാഗങ്ങളിൽ വച്ചശേഷം ചൂടുവെള്ളത്തിൽ കഴുകി കളയുന്നത് ഉത്തമമാണ്. കൂടാതെ പല ക്ഷേത്രങ്ങളിലും പൂജയുടെ ആവശ്യങ്ങൾക്ക് വേണ്ടിയും എരിക്കിന്റെ ഇല, പൂവ് എന്നിവ ഉപയോഗപ്പെടുത്താറുണ്ട്.
എരിക്കിന്റെ ഇല ഉപയോഗപ്പെടുത്തി വീടിന്റെ ചുറ്റുപാടും ഉണ്ടാകുന്ന പ്രാണികൾ, എലി,പുഴുക്കൾ എന്നിവയെ ഇല്ലാതാക്കാം. അത്തരം ജീവികൾ വരുന്ന ഇടങ്ങളിൽ കുറച്ചധികം ഇലകൾ കൊണ്ട് ചെന്നിട്ടാൽ മാത്രം മതിയാകും. കൂടാതെ പച്ചക്കറി കൃഷി എല്ലാം ചെയ്യുന്നവർക്ക് എരിക്കിന്റെ ഇല ഉപയോഗിച്ച് ചെടിക്ക് ചുറ്റും പൊത ഇട്ടു കൊടുക്കുകയാണെങ്കിലും പ്രാണിശല്യം ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. കൂടാതെ എരിക്കിന്റെ ഇല അരച്ച മിശ്രിതം ഗ്രോ ബാഗിനകത്ത് ഒഴിച്ചു കൊടുക്കുന്നതും പ്രാണിശല്യം ഇല്ലാതാക്കാനായി സഹായിക്കുന്നതാണ്. മാസത്തിൽ ഒരു തവണയെങ്കിലും എരിക്കിന്റെ ഇല ഈ ഒരു രീതിയിൽ
ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചെടികൾക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും.എലി ശല്യം കൂടുതലായി കണ്ടുവരുന്ന ഭാഗങ്ങളിൽ എലി മാളങ്ങൾ നോക്കി എരിക്കിന്റെ ഇല കൊണ്ടുവച്ചാൽ മതിയാകും.എന്നാൽ ചില ആളുകൾക്ക് എരിക്കിന്റെ ഇല ഉപയോഗിക്കുമ്പോൾ അലർജി വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എരിക്കിന്റെ പാല് ശരീരത്തിൽ ആകാതെ നോക്കുകയും,പൂവ് മണപ്പിക്കാതെ ഇരിക്കാനും ശ്രദ്ധിക്കുക. എരിക്കിന്റെ ഇല കൊണ്ടുള്ള കൂടുതൽ ഉപയോഗങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Tips To Get Rid Of Rats credit : PRS Kitchen