Tips To Save Cooking Gas Easily: മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പാചക ആവശ്യങ്ങൾക്കായി മിക്ക വീടുകളിലും ഉപയോഗപ്പെടുത്തുന്നത് ഗ്യാസ് സ്റ്റൗകളാണ്. ഇവ കൈകാര്യം ചെയ്യാൻ എളുപ്പമാണെങ്കിലും അവ വൃത്തിയായി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ എത്ര കറപിടിച്ച ഗ്യാസ് സ്റ്റൗവും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ഗ്യാസ് സ്റ്റവ് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയം എടുക്കുന്ന ഭാഗമാണ് ഗ്യാസിന്റെ ബർണർ അതിനോട് ചേർന്നുള്ള പ്ലേറ്റുകൾ എന്നിവിടങ്ങളെല്ലാം ക്ലീൻ ചെയ്യുന്നത്. അത്തരം ഭാഗങ്ങൾ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി ഒരു സൊലൂഷൻ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു വലിയ ഉണ്ട പുളിയും അല്പം ബേക്കിംഗ് സോഡയും ഇളം ചൂടുള്ള വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഗ്യാസിന്റെ ബർണർ ഭാഗവും പ്ലേറ്റിന്റെ ഭാഗവും അഴിച്ചെടുത്ത് ഈ ഒരു വെള്ളത്തിൽ കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മുക്കി വയ്ക്കുക.
Ads
Advertisement
Tips To Save Cooking Gas Easily
പിന്നീട് അതെടുത്ത് ക്ലീൻ ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. സ്റ്റൗവിന്റെ മുകൾഭാഗത്ത് പറ്റിപ്പിടിച്ച കടുത്ത കറകൾ കളയാനായി അല്പം ടൂത്ത് പേസ്റ്റ് സ്റ്റവിന്റെ മുകളിലായി സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് നല്ല രീതിയിൽ എല്ലാ ഭാഗങ്ങളിലും തേച്ച് പിടിപ്പിച്ച് ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വൃത്തിയായി കിട്ടുന്നതാണ്.
അതുപോലെ സിലിണ്ടറിന്റെ ഉപയോഗം കുറയ്ക്കാനായി പാചകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. അരി ഉപയോഗിക്കുന്നതിനു മുൻപായി അല്പനേരം കഴുകി വെള്ളത്തിൽ കുതിരാനായി ഇട്ടുവച്ച ശേഷം വേവിക്കാനായി ഉപയോഗിക്കുക. തണുത്ത പാൽ ഫ്രിഡ്ജിൽ നിന്നും എടുക്കുമ്പോൾ അത് നേരിട്ട് ചൂടാക്കാൻ എടുക്കാതെ അല്പം നേരം പുറത്തുവച്ച് തണുപ്പ് വിട്ട ശേഷം കാച്ചാനായി വയ്ക്കുക. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tips To Save Cooking Gas Easily Video Credits : SN beauty vlogs
Saving cooking gas is simple when you adopt a few smart cooking habits that make your kitchen more energy-efficient. Start by soaking ingredients like rice, beans, and lentils 🫘💧 before cooking; this softens them, reduces cooking time, and cuts down gas usage. Always cook with lids on 🍲🛡 to trap heat and speed up the process. Opt for a medium flame 🔥⚖ rather than high heat, as this prevents unnecessary heat loss and ensures even cooking. Using a pressure cooker 🍛⏱ is another excellent way to save gas, as it cooks food quickly while locking in flavor and nutrients.
Practice batch cooking 🍳📦 so you prepare multiple meals at once, avoiding the need to reheat food often. Cutting ingredients into smaller pieces 🔪🥕 also helps them cook faster. Choose the right vessel size 🍯📏 to match your burner for better heat distribution, and avoid frequent lid opening 🙈🍲 to keep the heat inside. Invest in thick, flat-bottom pans 🍳⚙ for better heat retention, and don’t forget to clean burners regularly 🧽✨ for a steady, efficient blue flame. These small changes can add up to big savings on your gas bill while making your cooking faster and easier.