To Remove Karimban Easy Tip : വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന വീടുകളിൽ നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കരിമ്പന. പ്രത്യേകിച്ച് മഴക്കാലമായാൽ തുണികൾ നല്ല രീതിയിൽ ഉണങ്ങാത്തത് കാരണം ഇത്തരത്തിലുള്ള ഫങ്കൽ ഇൻഫെക്ഷനുകൾ തുണികളിൽ പെട്ടെന്ന് പടർന്നു പിടിക്കാറുണ്ട്. കുട്ടികളുടെ യൂണിഫോമുകളിലും മറ്റും ഇത്തരത്തിൽ കരിമ്പന പിടിച്ചു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കാൻ സാധിക്കാറില്ല. എന്നാൽ
എത്ര കരിമ്പന പിടിച്ച തുണിയും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ചെറിയ രീതിയിലുള്ള കരിമ്പന, ഇരുമ്പിന്റെ കറകൾ എന്നിവയെല്ലാം കളയാനായി ചെയ്യേണ്ട രീതി ആദ്യം മനസ്സിലാക്കാം. അതിനായി തുണിയുടെ വലിപ്പമനുസരിച്ച് വെള്ളം എടുത്ത് ഒരു ബക്കറ്റിലേക്ക് ഒഴിക്കുക. എത്ര അളവിലാണോ വെള്ളം എടുക്കുന്നത് അതേ അളവിൽ തന്നെ വിനാഗിരി കൂടി അളന്ന് ബക്കറ്റിലേക്ക് ഒഴിച്ചു കൊടുക്കുക. ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കരിമ്പനയുള്ള തുണി അതിലേക്ക് പൂർണമായും മുങ്ങിക്കിടക്കുന്ന രീതിയിൽ ഇറക്കി വയ്ക്കുക.
അത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. അതിനുശേഷം കരിമ്പനയുള്ള ഭാഗത്തേക്ക് അല്പം ബേക്കിംഗ് സോഡ വിതറി കൊടുക്കുക. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് ഈയൊരു ഭാഗം നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. അതിനുശേഷം നല്ല രീതിയിൽ വെള്ളമൊഴിച്ച് കഴുകിയെടുക്കുകയാണെങ്കിൽ കരിമ്പന പാടെ പോയതായി കാണാൻ സാധിക്കും. ഇനി കൂടുതലായി കരിമ്പനയുള്ള തോർത്ത് പോലുള്ള വെള്ള വസ്ത്രങ്ങളാണ് വൃത്തിയാക്കി എടുക്കേണ്ടത് എങ്കിൽ മറ്റൊരു രീതി പരീക്ഷിച്ചു നോക്കാം.
അതിനായി ഒരു വലിയ പാത്രമെടുത്ത് അതിൽ വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ സോപ്പുപൊടി കൂടി ചേർത്തു കൊടുക്കുക. ശേഷം വൃത്തിയാക്കാൻ ആവശ്യമായ തുണി അതിലേക്ക് മുങ്ങിക്കിടക്കുന്ന രീതിയിൽ ഇറക്കി വയ്ക്കുക. കുറച്ചുനേരം കഴിഞ്ഞ് തുണി പുറത്തെടുത്ത് അത് വിനാഗിരിയും വെള്ളവും മിക്സ് ചെയ്ത കൂട്ടിലേക്ക് ഇറക്കി വയ്ക്കുക. ശേഷം ബേക്കിംഗ് സോഡ ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കി എടുക്കുകയാണെങ്കിൽ കരിമ്പന പൂർണമായും പോയി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Remove Karimban Easy Tip Credit : Ansi’s Vlog