Tomato Cultivation Tips : സാധാരണ ഗതിയിൽ തക്കാളി നട്ടാൽ അത് വളർന്ന് പൂവിട്ട് കായാവാൻ കുറഞ്ഞത് ഒരു മൂന്ന് മാസം എങ്കിൽ എടുക്കും. എന്നാൽ ഈ ഒരു സൂത്രം പ്രയോഗിച്ചാൽ തക്കാളി ചെടിയിൽ പെട്ടെന്ന് ഫലം ഉണ്ടാവും.ചകിരി ചോറ് കലർന്ന പോട്ടിങ് മിക്സിലേക്ക് നമ്മൾ ആദ്യം തന്നെ തക്കാളിയുടെ വിത്ത് പാകുക. ഇതിലേക്ക് കുറച്ചു വെള്ളം തളിക്കുക. മൂന്ന് ദിവസം കഴിഞ്ഞാൽ ഇവയിൽ നിന്നും ചെടികൾ വരുന്നത് കാണാൻ കഴിയും. ഇങ്ങനെ നടുന്ന ചെടി വളരാനായി കുറച്ചു നാളെടുക്കും.
എന്നാൽ പെട്ടെന്ന് തക്കാളി ചെടികൾ കിട്ടാനായി കുറച്ചു വളർന്നു നിൽക്കുന്ന ഒരു തക്കാളി ചെടിയിൽ നിന്നും പതിനഞ്ചു സെന്റി മീറ്ററിൽ കുറയാതെ നീളത്തിൽ ഉള്ള ഒരു തണ്ട് മുറിച്ചെടുക്കുക. ഇതിലൊക്കെ ചെറിയ വേരുകൾ മിക്കവാറും ഉണ്ടാവും. അതിൽ നിന്നും ഇലകൾ മുറിച്ചു മാറ്റണം.അങ്ങനെ ചെയ്‌താൽ കുറച്ചും കൂടി വേഗത്തിൽ ചെടികൾ വളരും. ഒരു ഗ്ലാസിൽ വെള്ളം എടുത്ത് ഈ തണ്ട് അതിലേക്ക് മുക്കി നിർത്തുക.
ഒരാഴ്ച കൊണ്ട് തന്നെ ഇതിൽ നിന്നും വേര് വരുന്നത് നമുക്ക് കാണാൻ കഴിയും. ഇങ്ങനെ വേര് വന്ന ചെടി ഒരു ഗ്രോ ബാഗിൽ വല്ലതും നട്ട് വയ്ക്കാം. നടുന്ന സമയത്ത് ബിവേറിയ, സ്യൂഡോമോണാസ് എന്നിവ ചേർക്കുന്നത് വളരെ നല്ലതാണ്. തക്കാളി നടുന്ന സമയത്ത് മണ്ണിലേക്ക് നന്നായി താഴ്ത്തി തന്നെ നടണം.
മണ്ണിലേക്ക് കുമ്മായം കലർത്തി ഒഴിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. തക്കാളി ചെടി നടുന്നത് തൊട്ട് പരിപാലനവും വിളവെടുപ്പും വരെ വളരെ വിശദമായി വീഡിയോയിൽ കാണാൻ സാധിക്കും. എല്ലാവരും ഒരു തൈ തക്കാളി എങ്കിലും നട്ട് വളർത്തുമല്ലോ. Video Credit : Chilli Jasmine