Useful Toilet Tips Using Salt : വീട്ടമ്മമാർക്ക് അവരുടെ ദൈനംദിന ജീവിതത്തിലെ ജോലികൾ എളുപ്പത്തിലാക്കാൻ ചില ടിപ്പുകൾ ആയാലോ. ആദ്യമായി ഒരു കപ്പോ അല്ലെങ്കിൽ ഗ്ലാസോ എടുക്കുക. ശേഷം അതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കുക, കല്ലുപ്പ് ആയാലും മതി. ഗ്ലാസിന് താഴെ വിതറി ഇട്ട് കൊടുക്കണം. അടുത്തതായി നമ്മൾ എടുക്കുന്നത് കംഫേർട്ട് ആണ്. ഏകദേശം ഒരു സ്പൂണോളം കംഫേർട്ട് ഉപ്പിന് മുകളിലേക്ക് ഒഴിച്ച് കൊടുക്കുക.
ശേഷം ഒഴിച്ച കംഫേർട്ടിന് മുകളിലായി കുറച്ച് കൂടെ ഉപ്പിട്ട് കൊടുക്കുക. വീണ്ടും ഉപ്പിന് മുകളിലേക്ക് കുറച്ച് കൂടെ കംഫേർട്ട് ഒഴിച്ച് കൊടുക്കുക. ഇതുപോലെ കംഫേർട്ടും ഉപ്പും കൂടെ മിക്സ് ചെയ്ത് വയ്ക്കുമ്പോൾ കംഫേർട്ടിന്റെ മണം അധിക സമയത്തോളം നിലനിൽക്കും. കംഫേർട്ട് മാത്രം ഒരു കപ്പിൽ ഒഴിച്ച് വയ്ക്കുമ്പോൾ പെട്ടെന്ന് തന്നെ അതിന്റെ മണം കുറഞ്ഞ് പോകും. കല്ലുപ്പായാലും പൊടിയുപ്പായാലും
വീടിനുള്ളിലെ നെഗറ്റിവിറ്റി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതുപോലെ കംഫേർട്ടും ഉപ്പും ചേർത്ത മിക്സ് ടോയ്‌ലെറ്റിന്റെ ജനാലയുടെ സൈടിലൊക്കെ വയ്ക്കുകയാണെങ്കിൽ ടോയ്‌ലെറ്റിലുള്ള നാറ്റം പോവുന്നതിനും നെഗറ്റിവിറ്റി കുറക്കുന്നതിനും നല്ലതാണ്. ബാത്റൂമിലും ബെഡ്‌റൂമിലുമെല്ലാം ഈ രീതിയിൽ വച്ച് കഴിഞ്ഞാൽ അവിടെയെല്ലാം നല്ലൊരു മണമുണ്ടാകും. വീടിനുള്ളിൽ സുഗന്ധം നിറക്കാൻ സഹായിക്കുന്ന
ടിപ്പാണ് അടുത്തത്. അതിനായി ചെറിയ ഒരു സ്പോഞ്ചിന്റെ കഷണമെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. മുറിച്ചെടുത്ത സ്പോഞ്ച് കഷണങ്ങൾ കംഫേർട്ടിൽ ഒന്ന് മുക്കിയെടുക്കുക. സ്പോഞ്ചിന് പകരം പഞ്ഞി ഉപയോഗിച്ചാലും നല്ല മണം കിട്ടും. കംഫേർട്ടിൽ മുക്കിയെടുത്ത സ്പോഞ്ച് കഷണങ്ങൾ നമുക്ക് വീടിന്റെ ഇഷ്ടമുള്ള ഭാഗങ്ങളിൽ വയ്ക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി താഴെ കാണുന്ന വീഡിയോ കാണുക. credit : Ansi’s Vlog