അത്ഭുതങ്ങൾ ഒളിപ്പിച്ച വീട്.!! വീടിനുള്ളിൽ ഇങ്ങനെ ഒരു അത്ഭുതങ്ങൾ ഒരുക്കാമോ ? അതേ നമുക്ക് ഈ വീട് സ്വന്തമാക്കാം | 1450 Sqft Home For 19 Lakhs

1450 Sqft Home For 19 Lakhs : പഴയ ഒരു തറവാട് വീടിന്റെ മാതൃകയിൽ ഒരു വീട് നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു മാതൃക. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായാണ് വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ മേൽക്കൂര ജി ഐ സ്ട്രസ്സ് വർക്ക് ചെയ്തു ഓട് ഇട്ടിരിക്കുന്നു. ഇത് വേനൽക്കാലത്തും വീടിനുള്ളിൽ തണുപ്പ് നിലനിർത്തുന്നതിന് കാരണമാകുന്നു.

1450 സ്ക്വയർ ഫീറ്റിൽ 19ലക്ഷത്തിനാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മെയിൻ പ്ലാനിൽ വരുന്നത് 3 ബെഡ്റൂം ഹാൾ കിച്ചൺ എന്നിവയാണ്. മൂന്ന് ബെഡ്റൂമുകളിൽ ഒന്ന് ബാത്ത് അറ്റാച്ച്ടും രണ്ടെണ്ണം അല്ലാതെയും ആണ് ചെയ്തിരിക്കുന്നത്. മറ്റുരണ്ടെണ്ണത്തിനായി കോമൺ ബാത്രൂം ഒരുക്കിയിരിക്കുന്നു. വീട്ടിലേക്ക് കയറുമ്പോൾ ചെറിയൊരു സിറ്റൗട്ട് കൊടുത്തിരിക്കുന്നു. വാതിൽ തുറന്ന് അകത്തു കയറുമ്പോൾ വലതുവശത്തായി ലിവിങ്

Ads

Advertisement

ഏരിയ പ്രൊവൈഡ് ചെയ്തിരിക്കുന്നു. വളരെ സ്പെഷ്യൽ ആയി തന്നെയാണ് വീടിന്റെ അകത്തുള്ള എല്ലാ നിർമ്മിതികളും. യൂണിറ്റിന്റെ അടുത്ത് തന്നെയായി ടിവി ഏരിയയും ഒരുക്കിയിട്ടുണ്ട്. ഏരിയയുടെ ചേർന്ന് തന്നെ ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നു. ആറു പേർക്ക് ഇരുന്ന ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ അറേഞ്ച് ചെയ്തിരിക്കുന്നത്. ഈ വീടിന് ഏറ്റവും വലിയ ആകർഷണം എന്ന് പറയുന്നത് മരവും സ്റ്റീലും ഉപയോഗിച്ച് ചെയ്തിരിക്കുന്ന സ്റ്റെയർ ആണ്.

വീട്ടിലേക്ക് ആവശ്യമുള്ള വെളിച്ചം ലഭിക്കുന്നതിന് വലിയ പാളികളിലാണ് ജനൽ ചേർത്തിരിക്കുന്നത്. വീടിന്റെ മേൽക്കൂര ചെയ്തിരിക്കുന്നത് വളരെ ഹൈറ്റ് കൂട്ടിയാണ്. അതുകൊണ്ടുതന്നെ സ്റ്റെയർ കയറി മുകളിൽ താഴോട്ടുള്ള കാഴ്ച എന്ന് പറയുന്നത് ഒരു ബാൽക്കണിയിൽ നിന്ന് നോക്കുന്നത് പോലെയാണ്. വീടിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇവിടെ നിന്ന് നോട്ടം കിട്ടുന്നു. ഗ്രൗണ്ട് ഫ്ലോറിൽ ഒരു ബെഡ്റൂമും സെക്കൻഡ് ഫ്ലോറിൽ രണ്ട് ബെഡ്റൂമുകളും ആണ് ഉള്ളത്. ഇതിൽ സെക്കൻഡ് ബെഡ്റൂം കിഡ്സ് റൂം ആയി അറേഞ്ച് ചെയ്തിരിക്കുന്നു.

1450 Sqft Home For 19 Lakhs