African Malliyila Krishi Easy Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും മല്ലി അല്ലെങ്കിൽ പുതിനയില. മിക്കപ്പോഴും ഇവ കടയിൽ നിന്നും വാങ്ങി പകുതി ഉപയോഗിച്ച് ബാക്കി കളയേണ്ട അവസ്ഥയാണ് ഉണ്ടാവാറുള്ളത്. എന്നാൽ മല്ലിയില, പുതിനയില എന്നിവയ്ക്ക് പകരമായി ഉപയോഗപ്പെടുത്താവുന്ന ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ആഫ്രിക്കൻ മല്ലി അല്ലെങ്കിൽ മെക്സിക്കൻ മല്ലിയുടെ ഇല.
അത് എങ്ങനെ വീട്ടിൽ വളർത്തിയെടുക്കാം എന്ന് നോക്കാം. ആഫ്രിക്കൻ മല്ലി വീട്ടിൽ വളർത്തി എടുക്കാനായി ഒന്നുകിൽ വിത്ത് വാങ്ങി ചട്ടിയിൽ പാകി നൽകാവുന്നതാണ്. ഒരു ചട്ടിയിൽ മണ്ണ് നിറച്ച് വിത്ത് പാകി കൊടുത്താൽ നിറയെ ചെടികൾ വളർത്തിയെടുക്കാനായി സാധിക്കും. അതല്ലെങ്കിൽ വളർന്ന ചെടികളിൽ നിന്ന് വേര് എടുത്ത് മാറ്റി മറ്റൊരു ചെടിയിൽ നട്ടും ഇവ വളർത്തിയെടുക്കാം. ഈയൊരു ചെടി നട്ടു കഴിഞ്ഞാൽ ഉള്ള മറ്റൊരു പ്രത്യേകത
ഇതിൽ കീടങ്ങൾ, വെള്ളീച്ച പോലുള്ള പ്രാണികൾ ഒന്നും തന്നെ വരികയില്ല എന്നതാണ്. ചെടിയിൽ ഇലകൾ വരും തോറും അത് ചെറിയ കൂമ്പുകൾ ആയി പടർന്ന് പിടിക്കുകയാണ് ചെയ്യുന്നത്. ചെറിയതൈ ആവുമ്പോൾ തന്നെ അവ മറ്റൊരു ചട്ടിയിൽ മണ്ണിട്ട് മാറ്റുകയാണെങ്കിൽ എളുപ്പത്തിൽ ചെടി വളർത്തിയെടുക്കാനായി സാധിക്കും. ചെടി വളർന്നു വലുതാകുമ്പോൾ ഒരു വിത്തിൽ നിന്ന് തന്നെ നിറയെ ചെറിയ സീഡുകൾ ലഭിക്കുന്നതാണ്.
ഇത്തരം വിത്ത് ഉണങ്ങിയ ശേഷം എടുത്ത് മറ്റൊരു ചട്ടിയിൽ പാകി കൊടുക്കാവുന്നതാണ്. ഇതിൽ ഒരു ദിവസം വെള്ളം ഒഴിച്ചില്ല എങ്കിലും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല. വിത്തെടുത്ത് സൂക്ഷിച്ച് വയ്ക്കുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും വളർത്തിയെടുക്കുകയും ചെയ്യാം. കടയിൽ നിന്നും കിട്ടുന്ന മരുന്നടിച്ച മല്ലിയിലയും, പുതിനയിലയും ഒഴിവാക്കാൻ തീർച്ചയായും ഇത് വളർത്തി എടുക്കുന്നത് വഴി സാധിക്കും. Video credit : Rebi’s SPECIALS