Bag Cleaning Easy Tips : കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന സമയമായാൽ പുത്തൻ ബാഗും, വാട്ടർബോട്ടിലുമെല്ലാം വാങ്ങുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മിക്കപ്പോഴും ഉപയോഗിച്ചു കൊണ്ടിരുന്ന ബാഗിൽ ചെറിയ രീതിയിലുള്ള മഷി കറയോ, ചളിയോ മാത്രമായിരിക്കും പറ്റിപ്പിടിച്ചിരിക്കുക. എന്നാൽ പലരും ചിന്തിക്കുന്നത് ഇത്തരം കറകൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കില്ല എന്നതാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഇത്തരത്തിൽ പറ്റിപ്പിടിച്ചിട്ടുള്ള കടുത്ത കറകൾ വളരെ എളുപ്പത്തിൽ കളയാനായി
സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ, ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ്, അല്പം വിനാഗിരി, ഒരു പാക്കറ്റ് ഷാംപൂ എന്നിവ പൊട്ടിച്ചൊഴിക്കുക. ഇവ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കണം. ശേഷം ഒരു വലിയ ബക്കറ്റ് എടുത്ത് അതിലേക്ക് ഈ ഒരു സൊലൂഷൻ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഇളം ചൂടുള്ള വെള്ളം കൂടി മുക്കാൽ ബക്കറ്റ് അളവിൽ ഒഴിച്ച് കൊടുക്കണം.
Ads
Advertisement
അതിനുശേഷം വൃത്തിയാക്കാൻ ആവശ്യമായ ബാഗ് വെള്ളത്തിലേക്ക് ഇറക്കി നല്ല രീതിയിൽ മുക്കി വയ്ക്കുക. കുറഞ്ഞത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ഈയൊരു രീതിയിൽ ബാഗ് വെള്ളത്തിൽ ഇട്ടുവയ്ക്കണം. അതിനുശേഷം ബാഗ് പുറത്തെടുക്കുമ്പോൾ തന്നെ അഴുക്കെല്ലാം നല്ല രീതിയിൽ പോയതായി കാണാനായി സാധിക്കും. ബാക്കിയുള്ള കറകൾ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചെറിയ രീതിയിൽ ഉരയ്ക്കുമ്പോൾ തന്നെ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി ബാഗ്
വെയിലത്ത് വെച്ച് ഉണക്കി എടുക്കാവുന്നതാണ്. വൃത്തിയാക്കിയെടുത്ത ബാഗിന്റെ സിബ് നല്ല രീതിയിൽ വർക്ക് ചെയ്യാനായി അല്പം വാസിലിൻ കൂടി അതിനുമുകളിൽ തേച്ച് കൊടുക്കാവുന്നതാണ്. ബാഗിലെ വെള്ളം പൂർണ്ണമായും പോകുന്നില്ല എങ്കിൽ വാഷിംഗ് മെഷീനിന്റെ ഡ്രൈയറിലിട്ട് ഒന്ന് കറക്കി എടുത്താലും മതി. ഇതേ രീതിയിൽ തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന വാട്ടർ ബോട്ടിലും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും. അതിനായി ബോട്ടിലിന്റെ അകത്തേക്ക് അല്പം കല്ലുപ്പും ഇളം ചൂടുള്ള വെള്ളവും ഒഴിച്ച് നല്ല രീതിയിൽ കുലുക്കിയ ശേഷം കഴുകി എടുത്താൽ മാത്രം മതി. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Bag Cleaning Easy Tips Credit : Ansi’s Vlog