ഒരു സ്പൂൺ കടുക് ഉണ്ടോ.? എത്ര അഴുക്കു പിടിച്ച സോഫയും ബെഡും 5 മിനിറ്റിൽ പുത്തനാക്കാം.. ചീത്ത മണം മാറ്റി സുഗന്ധം വരുത്താം.!! | Bed Sofa Cleaning Easy Tips

Remove Cushions & Bedding
Vacuum Thoroughly
Spot Clean Stains
Clean the Mattress

Bed Sofa Cleaning Easy Tips : വീട് എപ്പോഴും ഭംഗിയായും വൃത്തിയായും വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ എല്ലാ സമയത്തും ഈയൊരു രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് മഴക്കാലമായാൽ വീടിനകത്ത് ചെറിയ രീതിയിലുള്ള ഗന്ധങ്ങളും മറ്റും തങ്ങി നിൽക്കാറുണ്ട്. അതെല്ലാം ഒഴിവാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സൊലൂഷന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

Ads

Advertisement

അടുക്കളയിൽ കറികളിലും മറ്റും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കടുക് ഉപയോഗപ്പെടുത്തി വീട്ടിലെ ചീത്ത ഗന്ധങ്ങളെല്ലാം എളുപ്പത്തിൽ ഇല്ലാതാക്കാവുന്നതാണ്. അതിനായി ചെയ്യാവുന്ന ആദ്യത്തെ രീതി ഒരു പിടി അളവിൽ കടുകെടുത്ത് അത് ഇടികല്ലിൽ വെച്ച് ഒന്ന് ചതച്ചെടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം. ശേഷം ഒരു ടിഷ്യൂ പേപ്പർ എടുത്ത് അതിലേക്ക് പൊടിച്ചു വെച്ച കടുകും, ബേക്കിംഗ് സോഡയും ചേർത്ത പൊടി ഇട്ടു കൊടുക്കുക.

ടിഷ്യൂ പേപ്പർ നല്ലതുപോലെ മടക്കി ഒരു റബ്ബർ ബാൻഡ് ഇട്ടുവയ്ക്കുക. ഇത്തരത്തിൽ തയ്യാറാക്കി വെച്ച ടിഷ്യൂ പേപ്പർ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഷൂ, പില്ലോ കവർ എന്നിവയ്ക്കുള്ളിൽ എല്ലാം വയ്ക്കുകയാണെങ്കിൽ അതിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി സാധിക്കും. ഇതേ രീതിയിൽ തന്നെ ബെഡുകൾ, ലിവിങ് ഏരിയയിലെ സോഫ എന്നിവയും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. അതിനായി ആദ്യം ഒരു പാത്രത്തിൽ വെള്ളമെടുത്ത് ഒന്ന് തിളപ്പിക്കുക. വെള്ളം നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കടുക് ചതച്ചത് കൂടി ഇട്ടു കൊടുക്കുക.

കടുക് വെള്ളം നല്ല രീതിയിൽ തിളച്ച് പകുതിയാകുമ്പോൾ സ്റ്റവ് ഓഫ് ചെയ്യുക. അത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കാം. അതിലേക്ക് രണ്ട് കർപ്പൂരം പൊടിച്ചതും, കാൽ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, അല്പം കംഫർട്ടും ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. ശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു ടവ്വൽ എടുത്ത് അതിൽ തയ്യാറാക്കിവെച്ച ലിക്വിഡ് സ്പ്രെഡ് ചെയ്തു കൊടുക്കുക. പിന്നീട് ഒരു കുക്കറിന്റെ അടപ്പിൽ തുണി കെട്ടിവെച്ച ശേഷം സോഫ, ബെഡ് എന്നിവയിലുള്ള പൊടികളെല്ലാം എളുപ്പത്തിൽ വലിച്ചെടുക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Bed Sofa Cleaning Easy Tips Credit : Ansi’s Vlog

Bed Sofa Cleaning Easy Tips

Read Also : വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ നിബന്ധമായും കാണുക!! വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് എങ്ങനെ തുറന്ന് വൃത്തിയാക്കാം.. ഇതുവരെ ചെയ്തു നോക്കാത്ത കാര്യങ്ങൾ; | Washing Machine Cleaning Easy Tip

Bed Sofa Cleaning Easy Tips