ഉണക്കമുന്തിരി ബീറ്റ്റൂട്ട് അച്ചാർഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരു തവണ ഉണ്ടാക്കിയാൽ പാത്രം തുടച്ചു കഴിക്കും.!! | Beetroot Raisin Pickle

ഉണക്കമുന്തിരി ബീറ്റ്റൂട്ട് അച്ചാർഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരു തവണ ഉണ്ടാക്കിയാൽ പാത്രം തുടച്ചു കഴിക്കും.!! | Beetroot Raisin Pickle

Beetroot Raisin Pickle : ചോറിനോടൊപ്പം മാത്രമല്ല ബിരിയാണി,ഗീ റൈസ് പോലുള്ള വിഭവങ്ങളോടൊപ്പവും നല്ല രുചികരമായ അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക മലയാളികളും. എന്നാൽ ഗീ റൈസ് പോലുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ അതിനോടൊപ്പം കുറച്ചു മധുരമുള്ള അച്ചാർ കഴിക്കാനാണ് കൂടുതൽ പേരും താല്പര്യപ്പെടുക. അത്തരം അവസരങ്ങളിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ബീറ്റ്റൂട്ട്,ഉണക്കമുന്തിരി അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

  • Beetroot – 2 pieces
  • Raisins – 1 handful
  • Garlic – 1 handful
  • Green chillies – 2
  • Curry leaves – 1 stalk
  • Sugar – as needed for sweetness
  • Chili powder – 1 teaspoon
  • Vinegar – 2 tablespoons
  • Fenugreek powder – 1 pinch
  • Salt – as needed

ആദ്യം തന്നെ ഉണക്കമുന്തിരി നല്ലതുപോലെ പൊന്തി കിട്ടാനായി കുറഞ്ഞത് അഞ്ചുമണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. അച്ചാർ ഉണ്ടാക്കി തുടങ്ങുന്നതിന് തൊട്ടുമുൻപ് മുന്തിരി വെള്ളത്തിൽ നിന്നും എടുത്ത് വെള്ളം പൂർണമായും തുടച്ചു കളയുക. എടുത്തുവെച്ച ബീറ്റ്റൂട്ടിന്റെ തൊലിയെല്ലാം കളഞ്ഞ് അതിൽ ഒരെണ്ണം മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. രണ്ടാമത്തേത് ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്ത് എടുക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും, കറിവേപ്പിലയും, പച്ചമുളകും ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക. ശേഷം വെളുത്തുള്ളി ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് കാരറ്റ് കൂടി ചേർത്ത് രണ്ടു മിനിറ്റ് നേരം വേവിച്ചെടുക്കണം. പിന്നീട് ഉലുവ പൊടിച്ചതും, മുളകുപൊടിയും,, ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുക്കുക. പൊടികളുടെ പച്ചമണം പോയി കഴിയുമ്പോൾ പഞ്ചസാര കൂടി ചേർത്ത് ഒന്നുകൂടി വേവിക്കുക. അവസാനമായി വിനിഗർ കൂടി അച്ചാറിലേക്ക് ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Beetroot Raisin Pickle Credit : Kannur kitchen

Advertisement

0/5 (0 Reviews)
Beetroot Raisin Pickle