10 ലക്ഷത്തിന് താഴെ മാത്രം ചെലവ് വരുന്ന സാധാരണകാർക്ക് പറ്റിയ ഒരു മനോഹര ഭവനം.! വീട് പരിചയപ്പെടാം | Below 10 Lakhs Amazing Home

Below 10 Lakhs Amazing Home : നാട്ടിൻപുറങ്ങളെ ലാളിത്യവും എല്ലാ നന്മകളും നിറഞ്ഞ ഒരു വീട്. പെട്രോൾ പമ്പിലെ ജീവനക്കാരിയായ ഷീബ എന്ന വീട്ടമ്മ സ്വരൂപിച്ചു വെച്ച ഏഴ് ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. 450 ചതുരശ്ര അടിയാണ് മിനി കണ്ടംബ്രി സ്റ്റൈലിലുള്ള ഈ വീട്. കൂലി പണി ചെയ്തുണ്ടാക്കിയ പണവും ബാക്കി കുറച്ചു സർക്കാർ സഹായത്തോടെയാണ് ഷീബ വീട് നിർമിക്കാനുള്ള

പണം ഒരുക്കിയത്. രണ്ട് കിടപ്പ് മുറി, വിശാലമായ വര മുറി, രണ്ട് ബാത്രൂമുകൾ, സിറ്റ് ഔട്ട്‌, അടുക്കള എന്നിവ അടങ്ങിയാണ് ഈ സൂപ്പർ ബഡ്ജറ്റ് വീട് നിർമ്മിച്ചിരിക്കുന്നത്. തികച്ചും വാസ്തു അടിസ്ഥാനമാക്കിയാണ് വീടിന്റെ നിർമ്മാണം. ലൈഫ് മിഷന്റെ 12 ഡിസൈമുകളിൽ ഏറ്റവും മികച്ച ഡിസൈനാണ് ഈ വീടിനു വേണ്ടി തിരഞ്ഞെടുത്തത്. മുന്നിലെ രണ്ട് തൂണുകൾക്ക് സിമ്പിൾ ടച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. സിൽവർ

Ads

Advertisement

ഗ്രെയിൻ ടൈൽസുകൾ തിളങ്ങി നിൽക്കുന്നു. നീളൻ ജനാലുകളും, ആകർഷകരമായ നിറങ്ങളും, വൃത്തിയുമാണ് ഈ വീടിന്റെ പ്രേത്യേകത. വെള്ള ടൈൽസ് പതിച്ച ആകർഷകരമായ ഒരു സ്വീകരണ മുറി. ഹാളിന്റെ ഇടതു വശത്താണ് രണ്ട് കിടപ്പ് മുറി. തൊട്ട് പുറകിൽ അടുക്കള. നാലോ അഞ്ചോ പേർക്ക് കഴിക്കാൻ പറ്റിയ ഡൈനിങ് സ്പേസുണ്ട്. ഒന്നാം കിടപ്പ് മുറി നോക്കാം കുറഞ്ഞ സ്പേസും കൃത്യമായ

പ്ലാനിങ്ങുമാണ് ഈ മുറിയെ മനോഹാരിതയാക്കുന്നുണ്ട്. അറ്റാച്ഡ് ബാത്‌റൂമിന്റെ പണി ഇനിയും പൂർത്തിആയിട്ടില്ലേലും അത്യാവശ്യം സൗകര്യമുള്ള ടോയ്ലറ്റാണ് പണിതിരിക്കുന്നത്. കുട്ടികൾക്ക് പഠിക്കാനുള്ള ഒരിടവും ഇവിടെ ക്രെമികരിച്ചിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി ആധുനിക ചിൻമണികൾ ഈ വീട്ടിലെ അടുക്കളയിൽ ഉപയോഗിച്ചിട്ടില്ല. അത്യാവശ്യം സ്പേസുള്ള ഈ അടുക്കള അത്രേയുമധികം സുന്ദരമാണ്.

Below 10 Lakhs Amazing Home