Bowls And Glass Cleaning Tip Using Ujala : സാധാരണയായി വെള്ള വസ്ത്രങ്ങളും മറ്റും അലക്കുമ്പോൾ മാത്രമായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ഉജാല ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത് എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഒരു ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഉജാല. എന്നാൽ അത് നേരിട്ട് ഉപയോഗിക്കുന്നതിനു പകരമായി കുറച്ച് സാധനങ്ങൾ കൂടി മിക്സ് ചെയ്ത് എടുക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തിലേക്ക് അല്പം ഉജാല ഒറ്റിച്ചു കൊടുക്കുക.
അതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ടിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, കുറച്ച് ഡിഷ് വാഷ് ലിക്വിഡും ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തിയാണ് ബാക്കിയുള്ള ക്ലീനിങ് എല്ലാം ചെയ്തെടുക്കുന്നത്. ആദ്യമായി ചെയ്യാവുന്ന കാര്യം അടുക്കളയിൽ വൃത്തികേടായി ഇരിക്കുന്ന സെറാമിക് പാത്രങ്ങളോ അല്ലെങ്കിൽ ഗ്ലാസുകളോ ഉണ്ടെങ്കിൽ അവ വൃത്തിയാക്കി എടുക്കുക എന്നതാണ്.
അതിനായി തയ്യാറാക്കി വെച്ച ലിക്വിഡിലേക്ക് കുറച്ചു ചൂടുവെള്ളം കൂടി ഒഴിച്ച് ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം പാത്രങ്ങൾ അതിലേക്ക് ഇറക്കി വയ്ക്കുക. അല്പസമയത്തിനു ശേഷം കഴുകിയെടുക്കുകയാണെങ്കിൽ പാത്രങ്ങളിലെ കറകളെല്ലാം പോയിട്ടുള്ളതായി കാണാൻ സാധിക്കും. അതുപോലെ വാഷ് ബേസിനുകൾ, ക്ളോസറ്റുകൾ എന്നിവിടങ്ങളിൽ എല്ലാം ഈയൊരു ലിക്വിഡ് കുറച്ചുനേരം ഒഴിച്ച് റസ്റ്റ് ചെയ്യാനായി ഇടുക. പിന്നീട് ഒരു സ്ക്രബ്ബറോ മറ്റോ വെച്ച് ഒന്ന് ഉരച്ചു കൊടുക്കുകയാണെങ്കിൽ തന്നെ കനത്ത കറകൾ എല്ലാം പോയി കിട്ടുന്നതാണ്.
വെള്ള വസ്ത്രങ്ങളിൽ നേരിട്ട് ഉജാല ഉപയോഗിച്ച് കഴിഞ്ഞാൽ അതിൽ ചെറിയ രീതിയിൽ ഒരു നീല കറ പിടിക്കുന്നത് കാണാറുണ്ട്.അത് ഒഴിവാക്കാനായി നേരത്തെ തയ്യാറാക്കിവെച്ച അതേ ലിക്വിഡിന്റെ കൂട്ടിലേക്ക് വൃത്തിയാക്കാൻ ആവശ്യമായ സോക്സ് അല്ലെങ്കിൽ വെളുത്ത വസ്ത്രങ്ങൾ മുക്കിവച്ച് കുറച്ചുനേരം അത് മാറ്റി വയ്ക്കുക. പിന്നീട് രണ്ടോ മൂന്നോ തവണ നല്ല വെള്ളത്തിൽ കഴുകിയെടുക്കുകയാണെങ്കിൽ വെള്ള വസ്ത്രങ്ങളിലെ കറകളും മറ്റും പോയി വൃത്തിയായി കിട്ടുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Bowls And Glass Cleaning Tip Using Ujala Credit : Ansi’s Vlog