broken wheat soft putt recipe : നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കി എടുക്കാവുന്ന സോഫ്‌റ്റും ടേസ്റ്റിയുമായ അടിപൊളി പുട്ടിന്റെ റെസിപ്പിയാണ്. അതിനായി ആദ്യം ചൂടായ ഒരു പാനിലേക്ക് 1 & 1/2 കപ്പ് നുറുക്ക് ഗോതമ്പ് ചേർത്ത് നല്ലപോലെ ചൂടാക്കിയെടുക്കുക. എന്നിട്ട് ഇതിലേക്ക് 1 ഏലക്കായയുടെ കുരു ചേർത്ത് നല്ലപോലെ ഇളക്കികൊടുക്കുക.
നുറുക്ക് ഗോതമ്പ് ചെറുതായി വറുത്തു വരുമ്പോൾ തീ ഓഫ് ചെയ്‌ത് ചൂടാറാനായി ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ചൂടാറിയ ശേഷം നുറുക്ക് ഗോതമ്പ് ഒരു മിക്സിയുടെ ജാറിലേക്കിടുക. എന്നിട്ട് ഇത് തരിതരി ആയി ഒന്ന് പൊടിച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. ഇനിയാണ് നമ്മൾ ഈ നുറുക്ക് ഗോതമ്പ് കഴുകിയെടുക്കുന്നത്. അതിനായി ബൗളിലേക്ക് വെള്ളം ഒഴിച്ച് കൈകൊണ്ട്
നല്ലപോലെ തിരുമി രണ്ടു പ്രാവശ്യം നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. എന്നിട്ട് ചെറുതായി ഒന്ന് കൈകൊണ്ട് പിഴിഞ്ഞ് ഒരു ബൗളിലേക്കിടുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇനി നമുക്ക് പുട്ട് ഉണ്ടാക്കാവുന്നതാണ്. ഇവിടെ നമ്മൾ ചിരട്ട പുട്ടാണ് ഉണ്ടാക്കുന്നത്. അതിനായി ചിരട്ടപുട്ടിൽ അച്ച് വെച്ചശേഷം
അതിനു മുകളിൽ കുറച്ച് തേങ്ങചിരകിയത് ഇട്ടുകൊടുക്കുക. എന്നിട്ട് അതിന്റെ മുകളിലായി നുറുക്ക് ഗോതമ്പ് പൊടി ഇട്ടുകൊടുക്കാവുന്നതാണ്. അതിനുശേഷം വീണ്ടും ഇതിനു മുകളിലായി തേങ്ങ ചിരകിയത് ചേർത്തുകൊടുക്കുക. ഇനി ഇത് കുക്കറിന്റെ മുകളിൽ വെച്ച് ആവിയിൽ വേവിച്ച് എടുക്കാവുന്നതാണ്. Video credit: Mums Daily