Cooker With Thread Useful Kitchen Tip : ഇന്നത്തെ കാലത്ത് അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് കുക്കർ. ദിവസവും ഭക്ഷണം പാകം ചെയ്യാൻ മിക്ക വീട്ടമ്മമാരും കുക്കർ ഉപയോഗിക്കുന്നവരാണ്. സമയ ലാഭവും ഇന്ധന ലാഭവും ഇതിനു കൂടുതൽ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട്. പെട്ടെന്ന് തന്നെ ഭക്ഷണ സാധനങ്ങൾ വെന്തു കിട്ടും എന്നത് നല്ലൊരു വശം കൂടിയാണ്. എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏറെ അപകട സാധ്യത ഉള്ള മറ്റൊന്നില്ല എന്ന് തന്നെ പറയാം.
പല വിധ പ്രശനങ്ങൾ സ്ഥിരമായി കുക്കറിനെ ചുറ്റിപ്പറ്റി വീട്ടമ്മമാർ നേരിടേണ്ടി വരുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രധാന പ്രശനത്തിനുള്ള ഒരു ശാശ്വത പരിഹാരമാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മിക്കപ്പോഴും കണ്ടുവരുന്ന ഒരു കാര്യമാണ് കുക്കറിന്റെ പിടി ലൂസ് ആവുന്നത്. എല്ലാ വീട്ടമ്മമാരും ഈ പ്രശനം ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാകും. ഇങ്ങനെ വരുമ്പോൾ നമ്മൾ പിടി ടൈറ്റ് ആക്കി കൊടുത്താലും ഒരാഴ്ചക്കകം തന്നെ വീണ്ടും പഴയ സ്ഥിതിയിലാകാറുണ്ട്.
ഇങ്ങനെ വരുമ്പോൾ നൂലുപയോഗിച്ച് എളുപ്പത്തിൽ ഒരു സൂത്രം ചെയ്യാം. സ്ക്രൂ ഊരിയെടുത്ത ശേഷം നൂലുകൊണ്ട് സ്ക്രൂ വിൽ എല്ലായിടത്തും ചുറ്റി വെക്കുക. ശേഷം ഇത് കുക്കറിന്റെ പിടിയിൽ സ്ക്രൂ ചെയ്തു മുറുക്കികൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കുക്കറിന്റെ പിടി നല്ലപോലെ ടൈറ്റാകുകയും ഏറെകാലം അത് നിലനിൽകുകയും ചെയ്യുo. ഈ ചെറിയ കാര്യം സിമ്പിൾ ആണെങ്കിലും ഭയങ്കര പവര്ഫുള് ആണ്.
വളരെ എഫക്റ്റീവ് ആയ ഒരു ടിപ്പ് ആണിത് തീർച്ചയായും ഉപകാരപ്പെടും മിസ് ചെയ്യാതെ ട്രൈ ചെയ്തു നോക്കൂ. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.