Cripsy Ragi Dosa And Ragi Idli: നമുക്ക് റാഗി കൊണ്ടുള്ള 2 ബ്രേക്ഫാസ്റ്റുകൾ പരിചയപ്പെട്ടാലോ??? റാഗി കയ്യിലുണ്ടെങ്കിൽ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന നല്ല മൊരിഞ്ഞ ദോശയും പഞ്ഞി പോലത്തെ സോഫ്റ്റ് ഇഡ്ഡലിയും നമുക്ക് ട്രൈ ചെയ്യാം. റാഗി ദോശ തയ്യാറാക്കാനായി 1 കപ്പ് റാഗി ഒരു പാത്രത്തിലേക്ക് എടുക്കുക. ഇത് നന്നായി കഴുകി അരിച്ചെടുക്കുക. ശേഷം ഇത് 3മണിക്കൂർ വെള്ളത്തിൽ കുതിർത്താനായി വെക്കുക. ഇനി ഇതിലേക്കുള്ള ഉഴുന്ന് റെഡിയാക്കണം.
Ingredients
- Ragi
- Urad
- Fenugreek
- Water
- Aval
- Salt
- Oil
Ads
How To Make Cripsy Ragi Dosa And Ragi Idli
അതിനായി 1കപ്പ് റാഗിക്ക് അതിന്റെ മൂന്നിൽ ഒരു ഭാഗം ഉഴുന്ന് എന്ന അളവിൽ ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ ഉലുവ ചേർക്കുക. ഇതും നന്നായി കഴുകിയതിന് ശേഷം വെള്ളത്തിൽ കുതിർത്താനായി വെക്കുക. കുതിർന്ന ശേഷം അതിലെ വെള്ളം കളഞ്ഞ് റാഗിയും ഉഴുന്നും എല്ലാം മിക്സിയുടെ ജാറിലേക്കിടുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളവും, 2 ടേബിൾസ്പൂൺ അവിലും, വളരെ കുറച്ച് ഉപ്പും കൂടെചേർത്ത് അരച്ചെടുക്കുക. ഈ മാവ് ഇനി പുളിക്കാനായി മാറ്റി വെക്കാം. പിറ്റേന്ന് നമുക്ക് ഇതിലേക്ക് ആവശ്യമായ ഉപ്പും കൂടെ ചേർത്ത് ഇളക്കി ദോശ ചുട്ടെടുക്കാം. അതിനായി ദോശക്കല്ല് അടുപ്പത്ത് വെക്കുക.
Advertisement
കല്ല് പാകത്തിന് ചൂടായ ശേഷം നല്ലെണ്ണ പുരട്ടി അതിലേക്ക് പാകത്തിന് ദോശ മാവ് ഒഴിച്ച് പരത്തിക്കൊടുക്കുക .ദോശ നന്നായി വെന്ത് ഡ്രൈ ആയ ശേഷം നല്ലെണ്ണയോ നെയ്യോ തൂവിക്കൊടുക്കുക. ശേഷം ഒന്ന് മറിച്ചിട്ട് വേവിക്കുക. നമ്മുടെ ടേസ്റ്റി, ഹെൽത്തി റാഗി ദോശ റെഡി. റാഗി ഇഡ്ഡലി ഉണ്ടാക്കാനും ഇതേ മാവ് തന്നെ മതി. ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ പുരട്ടി അതിലേക്ക് മാവ് ഒഴിച്ച് കൊടുക്കുക. അത് ന്നായി വേവിച്ച് ഉപയോഗിക്കാം. അപ്പോൾ നമ്മുടെ ടേസ്റ്റിയും ഹെൽത്തിയും ആയ റാഗിബ്രേക്ഫാസ്റ്റ് റെഡി. കൂടുതൽ അറിയാനായി വീഡിയോ കാണൂ…! Video Credits : Jaya’s Recipes
Cripsy Ragi Dosa And Ragi Idli
Crispy Ragi Dosa and Ragi Idli are nutritious South Indian breakfast options made with finger millet (ragi), known for its high calcium and fiber content. Ragi dosa is prepared by mixing ragi flour with rice flour, curd, onions, and spices to form a thin batter, then spread on a hot griddle to achieve a crispy texture. For ragi idli, ragi flour is blended with fermented idli batter (rice and urad dal) and steamed to create soft, fluffy idlis. Both dishes are wholesome, gluten-free, and ideal for diabetics and fitness enthusiasts. Serve with chutney and sambar for a complete, healthy meal.