ഒരു ദാഭ സ്റ്റൈൽ ഗ്രീൻപീസ് മസാല തയ്യാറാക്കി നോക്കിയാലോ..?? ഇതും കൂടി ചേർത്താൽ രുചി ഇരട്ടിയാകും.. ഉറപ്പ്!! | Dhaba Style Green Peas Curry

Dhaba Style Green Peas Curry: ഇനി ഗ്രീൻപീസ് ഉണ്ടാക്കുമ്പോൾ ഈ വെറൈറ്റി ഒന്ന് പരീക്ഷിച്ചുനോക്കൂ.. അതിനായി ആദ്യം ഒരു കടായി അടുപ്പത്തുവെക്കുക. കടായി നന്നായി ചൂടായശേഷം അതിലേക്ക് 2 ടേബിൾസ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് ഒരു ഉള്ളി വലിയ ക്യൂബുകളാക്കി മുറിച്ചുവച്ചത്, 1 പച്ചമുളക് കീറിയത് എന്നിവചേർത്ത് വഴറ്റുക. ഇതൊന്ന് വഴന്നുവന്ന ശേഷം 9 വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചിയരിഞ്ഞത് എന്നിവ ചേർത്തുവഴറ്റുക.

Ingredients

  • Oil
  • Onion
  • Green Chilli
  • Garlic
  • Ginger
  • Tomato
  • Cumin Seed
  • Kashmiri Chilli Powder
  • Corriander Powder
  • Turmeric Powder
  • Salt
  • Frozen Green Peas
  • Water
  • Garam Masala
  • Butter

Ads

How To Make Dhaba Style Green Peas Curry

നന്നായി വഴന്നുവന്ന ശേഷം 2 തക്കാളി വലുതായി മുറിച്ചുവച്ചത് ചേർക്കുക. തക്കാളി കൂടി നന്നായി അലിഞ്ഞു വന്നതിനുശേഷം തീ ഓഫ്‌ ചെയ്യുക. ഇതിനി തണുക്കാനായി വെക്കുക. ഇതിനി മിക്സിയിലേക്കിട്ട് നന്നായി പേസ്റ്റ് ആക്കി അരച്ചെടുക്കുക. ഇനി ഒരു കടായി അടുപ്പത്തു വെക്കുക. അതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് 1 ടീസ്പൂൺ ചെറിയ ജീരകം,1 സ്പൂൺ കാശ്മീരി മുളക്പൊടി എന്നിവ ചേർത്ത് ഇളക്കി അതിലേക്ക് അരപ്പ് ചേർത്തു കൊടുക്കുക.

Advertisement

അരപ്പ് ഇതിൽ നന്നായി ഒന്ന് യോജിച്ച ശേഷം 1 ടീസ്പൂൺ മല്ലിപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. ഇത് ഇനി ഒരു 5 മിനിറ്റ് അടച്ചു വെച്ച് വേവിക്കാം. ശേഷം നന്നായി കുറുകി വന്ന മസാലയിലേക്ക് 2 കപ്പ് ഫ്രോസൺ ഗ്രീൻ പീസ് ഇടുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഗരംമസാല, 1 ടേബിൾ സ്പൂൺ ബട്ടർ എന്നിവ ചേർത്ത് ഇളക്കി ഓഫ്‌ ചെയ്യാം. ടേസ്റ്റി ദാഭ സ്റ്റൈൽ ഗ്രീൻ പീസ് മസാല റെഡി. കൂടുതൽ അറിയാനായി വീഡിയോ കാണുക…!!! Video Credits : Kitchen Food of India

Dhaba Style Green Peas Curry

Dhaba Style Green Peas Curry is a hearty and flavorful North Indian dish, inspired by the rustic charm of roadside eateries. Made with fresh or frozen green peas, this curry features a rich, spicy gravy crafted from onions, tomatoes, ginger, garlic, and a blend of robust spices like garam masala, coriander, and cumin. Cooked in mustard oil or ghee, it delivers a bold, smoky aroma and a satisfying depth of flavor. The peas soak up the masala beautifully, making it a perfect accompaniment to roti, naan, or jeera rice. This comforting curry brings the taste of dhaba-style food to your kitchen.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)
Dhaba Style Green Peas Curryrecipes