ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിൽ എളുപ്പം ഉണ്ടാക്കാം; വെറും 240 രൂപക്ക് 10ലിറ്റർ ഡിഷ് വാഷ്.!! | Dish Wash Liquid Making In Home

Dish Wash Liquid Making In Home : നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കുമല്ലോ ഡിഷ് വാഷ് ലിക്വിഡ്. ഇത് എത്രയളവിൽ വാങ്ങിക്കഴിഞ്ഞാലും മിക്കപ്പോഴും മാസവസാനം ആകുമ്പോഴേക്കും തികയാത്ത അവസ്ഥ പല വീടുകളിലും ഉണ്ടാകാറുണ്ട്. അതേസമയം ഡിഷ് വാഷ് ലിക്വിഡ് ഉണ്ടാക്കുന്ന കിറ്റ് കടകളിൽ നിന്നും വാങ്ങി കൂടുതൽ അളവിൽ ഉണ്ടാക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്.

മാത്രമല്ല അതിനുള്ള ചിലവും വളരെ കുറവാണ്. എങ്ങനെയാണ് ഡിഷ് വാഷ് ലിക്വിഡ് തയ്യാറാക്കുന്ന കിറ്റ് ഉപയോഗിച്ച് വീട്ടിൽ തന്നെ അത് തയ്യാറാക്കി എടുക്കാൻ സാധിക്കുക എന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോപ്പ് ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ 9 ലിറ്റർ അളവിൽ വെള്ളം, ഒരു ലിറ്റർ സ്ലറി, 250ഗ്രാം അളവിൽ കാസ്റ്റിക് സോഡാ, സോഡിയം സൾഫേറ്റ്, ഒരു ചെറിയ കുപ്പി സ്മെല്ലിന് ആവശ്യമായ സെന്റ്, നിറത്തിന് ആവശ്യമായ പൊടി ഇത്രയും മാത്രമാണ്. ഈയൊരു അളവിൽ സാധനങ്ങൾ എടുക്കുകയാണെങ്കിൽ ഏകദേശം പത്ത് ലിറ്റർ അളവിൽ ഡിഷ് വാഷ് ലിക്വിഡ് തയ്യാറാക്കി എടുക്കാവുന്നതാണ്.

Ads

Advertisement

ആദ്യം തന്നെ ഒരു വലിയ ബക്കറ്റ് എടുത്ത് അതിലേക്ക് മുകളിൽ പറഞ്ഞ അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് കാസ്റ്റിക് സോഡ അലിയിപ്പിച്ച് എടുക്കാനായി അത് കുറേശെയായി വെള്ളത്തിലേക്ക് ചേർത്ത് ഒരു കോൽ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ഈയൊരു കൂട്ട് ഒന്ന് തണുത്ത് കിട്ടാനായി കുറഞ്ഞത് നാലു മണിക്കൂർ നേരമെങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം. അതിനുശേഷം തയ്യാറാക്കിവെച്ച കൂട്ടിലേക്ക് സ്ലറി കുറേശ്ശെയായി ഒഴിച്ചു കൊടുക്കുക. അത് നല്ലതുപോലെ മിക്സ് ആയി വന്നുകഴിഞ്ഞാൽ എടുത്തുവച്ച സോഡിയം സൾഫേറ്റ് കുറേശ്ശെയായി ഇട്ടു കൊടുക്കുക.

പിന്നീട് മണത്തിന് ആവശ്യമായ അത്രയും സെന്റും നിറത്തിന് ആവശ്യമായ പൊടിയും കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. എല്ലാ ചേരുവകളും വെള്ളത്തിലേക്ക് ഇറങ്ങി നല്ലതുപോലെ അലിഞ്ഞു വന്നു കഴിഞ്ഞാൽ ഒരു വലിയ പാത്രത്തിലേക്ക് ഈയൊരു കൂട്ട് അരിച്ചെടുത്ത് ഒഴിക്കാവുന്നതാണ്. ഇതിൽ നിന്നും ചെറിയ ബോട്ടിലുകളിലേക്ക് ഒഴിച്ചെടുത്ത് സോപ്പ് ലിക്വിഡ് ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Dish Wash Liquid Making In Home Credit : Leafy Kerala

dish washDish Wash Liquid Making In Homedishwash liquidHome made