Disposable Papper Glass Reuse Idea : നമ്മുടെയെല്ലാം വീടുകളിൽ സദ്യയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി പേപ്പർ ഗ്ലാസ് വാങ്ങി സൂക്ഷിക്കുന്ന ഒരു പതിവ് ഉണ്ടായിരിക്കും. സാധാരണയായി ഇത്തരത്തിൽ ബൾക്കായി ഗ്ലാസ് വാങ്ങിച്ച് സൂക്ഷിക്കുമ്പോൾ ഒരുപാട് എണ്ണം ബാക്കി വരാറുണ്ട്. അത് കൂടുതൽ കാലം സൂക്ഷിച്ചുവച്ചാൽ പിന്നീട് ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പേപ്പർ ഗ്ലാസ് ക്രാഫ്റ്റ് വിശദമായി
മനസ്സിലാക്കാം. ഈയൊരു ക്രാഫ്റ്റ് ചെയ്യാനായി ആദ്യം തന്നെ പേപ്പർ ഗ്ലാസ് അക്രിലിക് പെയിന്റ് ഉപയോഗിച്ച് നിറം കൊടുക്കണം. ശേഷം അത് ഉണങ്ങാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ഒരു വലിയ കാർബോർഡ് കഷണം എടുത്ത് അതിനെ ഒരേ വലിപ്പത്തിലുള്ള രണ്ട് കഷണങ്ങളായി മുറിച്ചെടുക്കുക. രണ്ട് കാർഡ്ബോർഡുകളുടെയും നീളവും വീതിയും ഒരേ അളവിൽ തന്നെ ആയിരിക്കണം. അതോടൊപ്പം തന്നെ ഒരു ചെറിയ കഷണം കാർഡ്ബോർഡ് പീസ് കൂടി
മുറിച്ചെടുത്ത് മാറ്റിവയ്ക്കാം. ഇവ രണ്ടും തമ്മിൽ പശ ഉപയോഗിച്ച് ഒട്ടിക്കുക. ശേഷം അതിൽ അക്രലിക്ക് പെയിന്റ് ഉപയോഗിച്ച് നിറം കൊടുക്കുക. ഗ്ലാസ്സുകളോട് യോജിച്ച് നിൽക്കുന്ന ഏതെങ്കിലും ഒരു നിറം ഉപയോഗിക്കാനായി ശ്രദ്ധിക്കുക. ഇതേ രീതിയിൽ മുറിച്ചെടുത്ത മൂന്നാമത്തെ കാർബോർഡ് പീസ് കൂടി പെയിന്റ് അടിച്ച് ഉണങ്ങാനായി വയ്ക്കുക. വലിയ കാർഡ് ബോർഡ് പീസുകൾ ചെറിയ കാർബോർഡ് പീസിന്റെ നടുക്കായി ഒട്ടിച്ചുകൊടുത്ത് മുകൾഭാഗത്ത് ഹാഫ് സർക്കിൾ രൂപത്തിൽ കട്ട് ചെയ്യുക.
കാർഡ്ബോർഡ് പീസ് ഉണങ്ങുന്ന സമയം കൊണ്ട് ഗ്ലാസിൽ കുറച്ച് ഡിസൈനുകൾ കൂടി ചെയ്തു കൊടുക്കാവുന്നതാണ്. വൈറ്റ് നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് വ്യത്യസ്ത ഡിസൈനുകൾ ഗ്ലാസ്സിൽ ചെയ്തെടുക്കാം. ശേഷം ലെയ്സ് ഉപയോഗിച്ച് കാർഡ്ബോർഡിന്റെ നാല് വശങ്ങളിലും ഗ്ലാസിലും ഡിസൈനുകൾ ചെയ്തു കൊടുക്കാം. പിന്നീട് ഗ്ലാസ് കാർബോർഡ് പീസിൽ വ്യത്യസ്ത രീതികളിൽ ഒട്ടിച്ചെടുത്ത് ക്രിയേറ്റീവ് ആർട്ട് ചെയ്തെടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Disposable Papper Glass Reuse Idea credit : THASLIS DESIGNING