Easy And Soft Puzhungalari Pathiri: പലഹാരങ്ങൾ സ്ഥിരമായി ഉണ്ടാക്കാറുള്ള വീടുകളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉണ്ടാക്കുന്ന ഒന്നായിരിക്കും പത്തിരി. കൃത്യമായ അളവിൽ മാവ് കുഴച്ചെടുത്തു തയ്യാറാക്കിയില്ല എങ്കിൽ കട്ടിയായി പോകുന്ന പത്തിരി സോഫ്റ്റാക്കി ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ച് മാവ് തയ്യാറാക്കി എങ്ങനെ നല്ല രുചികരമായ പത്തിരി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Parboiled Rice
- Warm Water
- Grated Coconut
- Shallots
- Salt
Ads
How To Make Easy And Soft Puzhungalari Pathiri
ഈയൊരു രീതിയിൽ പത്തിരി തയ്യാറാക്കാനായി ഉപയോഗിക്കുന്നത് പുഴുങ്ങല്ലരിയാണ്. ആദ്യം തന്നെ അരി നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. വൃത്തിയാക്കി വെച്ച അരിയിലേക്ക് ഇളം ചൂടുള്ള വെള്ളമൊഴിച്ച് കുറഞ്ഞത് ആറുമണിക്കൂർ നേരമെങ്കിലും കുതിരാനായി മാറ്റിവയ്ക്കണം. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അതിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങ, മൂന്ന് ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
Advertisement
തയ്യാറാക്കി വെച്ച മാവിലേക്ക് തരിയില്ലാത്ത അരിപ്പൊടി കുറേശ്ശെയായി ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ശേഷം ചെറിയ ചൂടോടുകൂടി തന്നെ മാവിനെ ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തിയെടുത്ത് മാറ്റി വയ്ക്കുക. ദോശക്കല്ല് അടുപ്പത്തു വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ തടവി കൊടുക്കാം. പിന്നീട് പരത്തി വെച്ച പത്തിരികൾ ഓരോന്നായി ചുട്ടെടുക്കാവുന്നതാണ്. നല്ല ചൂടോടു കൂടിയ കടലക്കറി,ബീഫ് കറി,ചിക്കൻ കറി എന്നിവയെല്ലാം ഈ ഒരു പത്തിരി യോടൊപ്പം സൈഡ് ആയി വിളമ്പാവുന്നതാണ്.
അരി നല്ലതുപോലെ കുതിർത്തി അരച്ച് അരിപ്പൊടി ചേർക്കുന്നത് കൊണ്ട് തന്നെ ഈയൊരു രീതിയിൽ പത്തിരി തയ്യാറാക്കുമ്പോൾ നല്ല സോഫ്റ്റ് ആയി തന്നെ ലഭിക്കുന്നതാണ്. മാത്രമല്ല മാവ് എളുപ്പത്തിൽ പരത്തി എടുക്കാനും സാധിക്കും. ഈ രീതിയിൽ പത്തിരി തയ്യാറാക്കുമ്പോൾ ഒരു കാരണവശാലും അത് ഒട്ടിപ്പിടിക്കുന്ന പ്രശ്നവും ഉണ്ടാകില്ല.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy And Soft Puzhungalari Pathiri Video Credits: Shebees Kitchen tips 2.0
Easy And Soft Puzhungalari Pathiri
Puzhungalari Pathiri is a traditional Malabar dish made using parboiled rice (puzhungalari), known for its soft and melt-in-the-mouth texture. The rice is soaked, ground into a smooth dough, and then flattened into thin discs. These are cooked on a hot tawa without oil until light and puffy. Unlike regular pathiri, this version has a distinct softness and subtle flavour from the parboiled rice. It’s best served with coconut-based chicken or mutton curry. Easy to prepare and light on the stomach, Puzhungalari Pathiri is a cherished breakfast or dinner dish in many Kerala households.